ന്യൂദല്‍ഹി: കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രി അശ്വിനി കുമാര്‍ ചൗബെ വസിഷ്ഠ മഹര്‍ഷി, ഉരുക്ക് ഖനി സഹമന്ത്രി ഫഗ്ഗന്‍ സിംഗ് കുലസ്തെ അഗസ്ത്യ മഹര്‍ഷി, വടക്കുകിഴകക്കന്‍ ദല്‍ഹിയിലെ എംപി മനോജോ തിവാരി ഗുഹന്‍, പിന്നണിയില്‍ ഭജനയുമായി കേന്ദ്ര പാര്‍ലമെന്ററി കാര്യ-സാംസ്‌കാരിക വകുപ്പ് സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍. ഇന്ദ്രപ്രസ്ഥത്തില്‍ ഇക്കുറി രാംലീല രാജകീയമാകും.
രാവണന് മേല്‍ശ്രീരാമവിജയത്തിന്റെ ചരിത്രം ആഘോഷമാക്കുന്ന രാംലീലയ്ക്ക് 26ന് തുടക്കമാകും. സീമോല്ലംഘനം നടത്തി രാമന്‍ രാവണനെകൊല്ലുന്ന വിജയദശമിയില്‍ പടുകൂറ്റന്‍ രാവണക്കോലത്തിന് ഇക്കുറി തീ കൊളുത്തുന്നത് ബാഹുബലി ഫെയിം സൂപ്പര്‍സ്റ്റാര്‍ പ്രഭാസാകും. മുതിര്‍ന്ന ബോളിവുഡ് താരം അസ്രാണി നാരദന്‍റെ വേഷത്തില്‍ എത്തുമ്പോള്‍ ‘സങ്കട്‌മോചന്‍ മഹാബലി ഹനുമാന്‍’ എന്ന ഷോയില്‍ ഹനുമാനെ അവതരിപ്പിച്ച ടിവി നടന്‍ നിര്‍ഭയ് വാധ്വ വീണ്ടും ഹനുമാനാകും. രാവണനാകുന്നത് ചന്ദ്രകാന്ത പരമ്പരയില്‍ ക്രൂര്‍ സിങ്ങായ അഖിലേന്ദ്ര മിശ്രയാണ്.
26 മുതല്‍ ദസറ വരെ ദല്‍ഹി ചെങ്കോട്ട മൈതാനത്താണ് ലവ് കുശ് രാംലീല അരങ്ങേറുന്നത്. കര്‍ത്തവ്യപഥ് വേദിയില്‍ ആവിഷ്‌കരിക്കുമെന്ന് രാംലീല സമിതി പ്രസിഡന്റ് അര്‍ജുന്‍ കുമാര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷത്തെ പ്രതീകവല്‍ക്കരിച്ച് 75 കൂറ്റന്‍ പതാകകള്‍ മൈതാനത്ത് അണിനിരത്തും. രാം ദ്വാര്‍ എന്ന പേര് നല്‍കിയിരിക്കുന്ന പ്രധാന പ്രവേശന കവാടത്തില്‍ ശ്രീരാമന്‍റെ ചിത്രം ആലേഖനം ചെയ്യും.
നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വാര്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം കവാടത്തില്‍ ഇന്ത്യാ ഗേറ്റിന്‍റെ മാതൃക സ്ഥാപിക്കും. മൂന്ന് നിലയില്‍ തയ്യാറാക്കുന്ന വേദിയില്‍ തീര്‍ക്കുന്ന രാമക്ഷേത്രത്തിന്‍റെ അങ്കണത്തിലാണ് കലാപരിപാടികള്‍ അരങ്ങേറുക. ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ക്ഷണിച്ചിട്ടുണ്ട്.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post