ന്യൂഡൽഹി: രാജ്യത്ത് 5ജി വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5ജി സേവനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ തുടക്കമിട്ട ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്‍റെ വിജയമാണെന്നും, 21-ാം നൂറ്റാണ്ടിലെ ചരിത്രദിനമാണിതെന്നും ഡല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന വേദിയില്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപകരണങ്ങളുടെ വില, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഡാറ്റ കോസ്റ്റ്, ഡിജിറ്റല്‍ ഫസ്റ്റ് സമീപനം എന്നീ നാല് തൂണുകളെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയ്ക്ക് രാജ്യത്തെ ഗ്രാമീണ മേഖലയില്‍ വലിയ സ്വാധീനമുണ്ടായി. മോദി പറഞ്ഞു.
ഇന്ത്യ സാങ്കേതിക വിദ്യയുടെ ഉപഭോക്താവ് മാത്രമായിരിക്കില്ല. രാജ്യത്തിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും ഇന്ത്യ സുപ്രധാന പങ്കുവഹിക്കും. ഇന്റര്‍നെറ്റിന്‍റെ ഘടനയെ 5ജി അടിമുടി മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
5ജി ഗ്രാമമേഖലയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് ബോധവത്കരിക്കുന്നതിന് ടെലികോം കമ്പനികളുടെ സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായുണ്ടായ നേട്ടങ്ങള്‍ മോദി ഓരോന്നായി എടുത്തു പറഞ്ഞു.
മുമ്പ് ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയുള്ള 100 പഞ്ചായത്തുകളാണുണ്ടായിരുന്നത് എങ്കില്‍ ഇന്ന് ഒരു 1.7 ലക്ഷം പഞ്ചായത്തുകളില്‍ ഇന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയുണ്ട്. പാവപ്പെട്ടവര്‍ക്ക് പോലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുന്നു.
2014 ല്‍ രണ്ട് മൊബൈല്‍ നിര്‍മാണശാലകളാണ് ഉണ്ടായിരുന്നത് എങ്കില്‍ ഇപ്പോള്‍ 200 ലേറെ നിര്‍മാണ ശാലകളുണ്ട്. 2014 ല്‍ മൊബൈല്‍ ഫോണ്‍ ഒട്ടും തന്നെ കയറ്റുമതി ചെയ്തിരുന്നില്ല എന്നാല്‍ ആയിരക്കണക്കിന് കോടിയുടെ മൊബൈല്‍ ഫോണുകള്‍ ഇന്ന് കയറ്റുമതി ചെയ്യുന്നു. ഉപകരണങ്ങളുടെ വില കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടങ്ങള്‍. അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യ സമ്പന്നര്‍ക്ക് മാത്രമാണെന്നും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതല്ലെന്നും വിശ്വസിച്ചൊരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയിലെ എല്ലാ പൗരന്മാരും സാങ്കേതിക വിദ്യ അതിന്‍റെ പൂര്‍ണതയില്‍ പ്രയോജനപ്പെടുത്തുന്നു.
ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥാണ്. നമ്മുടെ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും എല്ലാ പൗരന്മാര്‍ക്കും പുതിയ ഇന്ത്യയ്ക്കായുള്ള യാത്രയില്‍ പങ്കുചേരാനുള്ള അവസരമാണിത്. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post