നാഗ്പൂർ: പഠിക്കാതെ വിമർശിക്കുന്നവർ അബദ്ധ ധാരണകൾ സൃഷ്ടിക്കുമെന്ന് വിഖ്യാത പർവതാരോഹക പദ്മശ്രീ സന്തോഷ് യാദവ് . രേംശിബാഗിൽ ആർ എസ് എസ് നാഗ്പൂർ മഹാനഗർ വിജയദശമി മഹോത്സവത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. ജെ എൻ യുവിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ ഒരു വിദ്യാർത്ഥി ചോദിച്ചു, രാമചരിതമാനസവും ഗീതയും പഠിക്കണമെന്ന് എന്തിനാണ് പറയുന്നതെന്ന് . ഈ ഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. പിന്നെന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥങ്ങളെ അവർ വിമർശിക്കുന്നത്.
ഞാൻ സനാതന സംസ്കൃതിയെ കുറിച്ചു പറയുമ്പോൾ, ഭാരതീയ മൂല്യങ്ങളെ കുറിച്ചു പറയുമ്പോൾ, ഭാരത മാതാവിനെ കുറിച്ചു പറയുമ്പോൾ, വിശ്വശാന്തിയെ കുറിച്ചു പറയുമ്പോൾ എന്നോട് ചിലർ ചോദിക്കാറുണ്ടായിരുന്നു, നിങ്ങൾ ഒരു ആർ എസ് എസ് ആണോ എന്ന്. ആദ്യമാദ്യം എനിക്ക് ആ ചോദ്യം മനസിലാക്കാൻ സാധിച്ചിരുന്നില്ല. പിന്നീടാണ് എനിക്ക് സംഘത്തെ കുറിച്ചു അറിയാനും മനസ്സിലാക്കാനും സാധിച്ചത്. അങ്ങനെയാണ് സംഘവും സനാതന സംസ്‌കൃതിയും ഭാരതീയ മൂല്യങ്ങളും ഉയർത്തി പിടിക്കാൻ ശ്രമിക്കുന്ന, ഭാരതീയ ദർശനങ്ങളെ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ ഉയർത്തി പിടിക്കുന്ന സംഘടന ആണെന്ന് മനസിലാക്കാൻ സാധിച്ചത്, സന്തോഷ് യാദവ് പറഞ്ഞു.
Discussion about this post