ന്യൂദല്‍ഹി: അടുത്തവര്‍ഷം ഒക്ടോബറില്‍ 37-ാമത് ദേശീയ ഗെയിംസിന് ഗോവ ആതിഥേയത്വം വഹിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള ഗോവ സര്‍ക്കാരിന്‍റെ സന്നദ്ധത അംഗീകരിച്ചു കൊണ്ടാണ് തീരുമാനമെന്ന് ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു. ഇത് സംബന്ധിച്ച് ഗോവയിലെ സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറി അജിത് റോയിക്ക് അദ്ദേഹം കത്ത് നല്‍കി. 12ന് സൂറത്തില്‍ ദേശീയ ഗെയിംസിന്‍റെ സമാപന പരിപാടിയില്‍ ഗോവ പ്രതിനിധികള്‍ ഐഒഎ പതാക സ്വീകരിക്കും. ദേശീയ ഗെയിംസ് തീയതി പിന്നീട് പ്രഖ്യാപിക്കും.
Discussion about this post