ന്യൂദല്‍ഹി: ദീപാവലിയോട് അയോധ്യയില്‍ ഇത്തവണ 14.5 ലക്ഷം ദീപങ്ങള്‍ തെളിക്കും. 23നാണ് അയോധ്യ നഗരം ദീപങ്ങളാല്‍ പ്രകാശിതമാകുന്ന ദീപോത്സവം നടക്കുക. 2017ല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ദീപോത്സവത്തിന് തുടക്കമിട്ടത്.
അന്ന് 51,000 ദീപങ്ങളാണ് തെളിഞ്ഞത്. 2019ല്‍ 4.10 ലക്ഷവും 2020ല്‍ ആറ് ലക്ഷവും കഴിഞ്ഞ വര്‍ഷം ഒന്‍പത് ലക്ഷവും ആയി ഉയര്‍ന്ന് പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വേണ്ടി രാം മനോഹര്‍ ലോഹ്യ അവധ് സര്‍വകലാശാലയാണ് ഇത്തവണയും ദീപോത്സവം സംഘടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ചതാകും ഇത്തവണത്തെ ദീപോത്സവമെന്ന് നോഡല്‍ ഓഫീസര്‍ പ്രൊഫ. അജയ് പ്രതാപ് സിങ് പറഞ്ഞു.
ദീപങ്ങള്‍ തെളി യിക്കുന്നതിനുള്ള മണ്‍ചെരാതുകള്‍ വാങ്ങുന്ന തിനായി ഇ-ടെന്‍ഡര്‍ നടത്തും. വിവിധ കോളേജുകളില്‍ നിന്നും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ വൊളന്റിയര്‍മാരായി നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post