VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മഹാകാലേശ്വര്‍ ശ്രീകോവിലില്‍ പൂജയും ആരതിയും നടത്തി പ്രധാനമന്ത്രി

VSK Desk by VSK Desk
12 October, 2022
in ഭാരതം
Share
Tweet
SendTelegram

ഉജ്ജയിനി: പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ഉജ്ജയിനില്‍ ശ്രീ മഹാകാലേശ്വര്‍ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം രാജ്യത്തിനു സമര്‍പ്പിച്ചു. പരമ്പരാഗതവേഷമായ ധോത്തിയാണു ധരിച്ച് ശ്രീകോവിലില്‍ എത്തിയ പ്രധാനമന്ത്രി ദര്‍ശനവും പൂജയും നടത്തി. ക്ഷേത്രപൂജാരിമാരുടെ സാന്നിധ്യത്തില്‍ ശ്രീ മഹാകാലേശ്വരുടെ മുന്നില്‍ കൂപ്പുകൈകളോടെ പ്രാര്‍ഥിച്ചു. ആരതിയും പുഷ്പാഞ്ജലിയും അര്‍പ്പിച്ച പ്രധാനമന്ത്രി മന്ത്രങ്ങള്‍ മുഴങ്ങവേ, ഉള്ളിലെ ശ്രീകോവിലിന്‍റെ തെക്കേമൂലയിലിരുന്നു ധ്യാനിച്ചു. പ്രധാനമന്ത്രി നന്ദിപ്രതിമയ്ക്കരികിലിരുന്നും കൈകൂപ്പി പ്രാര്‍ഥിച്ചു.  

ക്ഷേത്രത്തിലെ സന്ന്യാസിമാരെ സന്ദര്‍ശിച്ച പ്രധാനമന്ത്രി അവരുമായി ഹ്രസ്വസംഭാഷണം നടത്തി. തുടര്‍ന്ന്, മഹാകാല്‍ ലോക് ക്ഷേത്ര സമുച്ചയം സന്ദര്‍ശിച്ച പ്രധാനമന്ത്രി സപ്തര്‍ഷി മണ്ഡലം, മണ്ഡപം, ത്രിപുരാസുരവധം, നവ്ഗഢ് എന്നിവ വീക്ഷിച്ചു. സൃഷ്ടികര്‍മം, ഗണപതിയുടെ ജനനം, സതി, ദക്ഷന്‍ തുടങ്ങിയ ശിവപുരാണത്തിലെ കഥകളെ അടിസ്ഥാനമാക്കിയുള്ള ചുവര്‍ചിത്രങ്ങളും പ്രധാനമന്ത്രി വീക്ഷിച്ചു. തുടര്‍ന്ന്, മോദി സാംസ്‌കാരിക പരിപാടി കാണുകയും മാനസരോവറിലെ മല്ലകാമ്പ പ്രകടനത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്തു. തുടര്‍ന്നു ഭാരത് മാതാ ക്ഷേത്രത്തില്‍ ദര്‍ശനംനടത്തി.

 മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഉണ്ടായിരുന്നു.  

വീഡിയോ കാണാൻ

മഹാകാലേശ്വര്‍  ലോക് പദ്ധതിയുടെ ഒന്നാംഘട്ടം, ലോകോത്തര നിലവാരത്തിലുള്ള ആധുനികസൗകര്യങ്ങള്‍ ഒരുക്കി ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാന്‍ സഹായിക്കും. മുഴുവന്‍ പ്രദേശത്തെയും തിരക്കുകുറയ്ക്കാനും പൈതൃകമന്ദിരങ്ങളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും പ്രത്യേക ഊന്നല്‍ നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിപ്രകാരം ക്ഷേത്രപരിസരം ഏകദേശം ഏഴുതവണ വികസിപ്പിക്കും. പദ്ധതിയുടെ ആകെച്ചെലവ് ഏകദേശം 850 കോടി രൂപയാണ്. നിലവില്‍ പ്രതിവര്‍ഷം 1.5 കോടിയോളം വരുന്ന സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. രണ്ടുഘട്ടങ്ങളിലായാണു പദ്ധതിയുടെ വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്.

ശിവന്‍റെ ആനന്ദതാണ്ഡവരൂപത്തെ (നൃത്തരൂപം) ചിത്രീകരിക്കുന്ന 108 സ്തംഭങ്ങള്‍ (തൂണുകള്‍) മഹാകാല്‍ പാതയില്‍ അടങ്ങിയിരിക്കുന്നു. ശിവന്‍റെ ജീവിതം ചിത്രീകരിക്കുന്ന നിരവധി മതപരമായ ശില്‍പ്പങ്ങള്‍ മഹാകാലേശ്വര്‍ പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. സൃഷ്ടികര്‍മം, ഗണപതിയുടെ ജനനം, സതി, ദക്ഷന്‍ തുടങ്ങിയ ശിവപുരാണ കഥകളെ അടിസ്ഥാനമാക്കിയുള്ളതാണു പാതയിലെ മ്യൂറല്‍ചുവര്‍. 2.5 ഹെക്ടറില്‍ പരന്നുകിടക്കുന്ന പ്രദേശം താമരക്കുളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. കൂടാതെ ശിവപ്രതിമയും ജലധാരകളുമുണ്ട്. നിര്‍മിതബുദ്ധിയുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെ സംയോജിത കമാന്‍ഡ്കണ്‍ട്രോള്‍ കേന്ദ്രം പരിസരം മുഴുവന്‍ 24*7 നിരീക്ഷണം നടത്തും.

Share
Tweet
SendShareShare

Latest from this Category

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies