ജമ്മു: പ്രാര്‍ത്ഥനകള്‍ വിഫലമായി, സൂം വിടവാങ്ങി. അനന്തനാഗില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സേനയുടെ പ്രിയപ്പട്ടെ വീര നായ സൂമിന് വീരമൃത്യു. അനന്ത്‌നാഗ് തങ്പാവ മേഖലയില്‍ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിനിടയില്‍ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൂം ശ്രീനഗറിലെ വെറ്ററിനറി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സൂം വിടവാങ്ങിയത്.
ആരോഗ്യനില മെച്ചപ്പെടുകയാണെന്ന വിവരമാണ് ഇന്നലെ വരെയുണ്ടായിരുന്നത്. സൂം വീണ്ടും പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. ഇന്നലെ രാവിലെ 11ഓടെ നില വഷളായി, ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് വര്‍ഷവും ഒരു മാസവുമാണ് ബെല്‍ജിയം ഷെപ്പേര്‍ഡ് ഇനത്തിലുള്ള മാലിനോയിസ് നായയുടെ പ്രായം. തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തി അവരെ പുറത്തുചാടിക്കുന്നതില്‍ വിരുതനായിരുന്നു സൂം. കഠിനമായ പരിശീലനം നേടിയ സൂം തീവ്രവിരുദ്ധ പോരാട്ടത്തില്‍ സൈന്യത്തിന്‍റെ കരുത്തുറ്റ പടയാളിയായിരുന്നു.
തിങ്കളാഴ്ച താങ്‌പോവയിലെ ഒളിത്താവളത്തില്‍ ഭീകരരെ കണ്ടെത്തിയതും മിന്നല്‍ വേഗത്തില്‍ അവരെ കീഴ്‌പ്പെടുത്തിയതും സൂമാണ്. ഏറ്റുമുട്ടലില്‍ രണ്ട് വെടിയുണ്ടകളാണ് സൂമിന് ഏറ്റുവാങ്ങേണ്ടിവന്നത്. വെടിയേറ്റിട്ടും പിന്മാറാതെ അവന്‍ ഭീകരരെ കടിച്ചുകുടഞ്ഞു. ഒളിത്താവളത്തില്‍ നിന്ന അവരെ പുറത്തുകൊണ്ടുവന്നു, സൈനികോദ്യോഗസ്ഥര്‍ അനുസ്മരിച്ചു.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post