ചണ്ഡിഗഢ്: അതിര്‍ത്തി കടന്ന് പറന്ന പാക് ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവച്ചിട്ടു. ഇന്നലെ പുലര്‍ച്ചെ പഞ്ചാബിലെ ഗുരുദാസ്പൂര്‍ സെക്ടറിലാണ് പാകിസ്ഥാന്‍ ഭാഗത്തുനിന്ന് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഡ്രോണ്‍ പറന്നത്. പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ബിഎസ്എഫ് സൈനികരാണ് പുലര്‍ച്ചെ 4.35ന് ഡ്രോണ്‍ കണ്ടത്. ഉടന്‍ തന്നെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഡ്രോണ്‍ എന്തെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് സൈന്യം വന്‍ തെരച്ചില്‍ ആരംഭിച്ചു. ബിഎസ്എഫ് ഡിഐജിയുടെ മേല്‍നോട്ടത്തിലായിരുന്നു തെരച്ചില്‍.
Discussion about this post