ന്യൂദല്‍ഹി: ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 12ന് നടത്തുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷൻ രാജീവ് കുമാർ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 8ന് നടക്കും. 68 സീറ്റാണ് ഹിമാചൽ പ്രദേശ് നിയമസഭയിലുള്ളത്. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.
ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. കോവിഡ് ഭീഷണി വലിയ തോതിൽ നിലവിലില്ലെന്നും എന്നാലും ജാഗ്രത അനിവാര്യമാണെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.
മാർഗനിർദേശങ്ങൾ അതനുസരിച്ച് പുതുക്കും. 80 വയസു കഴിഞ്ഞവർക്കും കോവിഡ് രോഗികൾക്കും വീടുകളിൽ വോട്ട് ചെയ്യാം. സ്ഥാനാർഥികളുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ ലഭ്യമാകും. വർഷത്തിൽ നാലുതവണ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിലവിൽ ഒരുതവണയാണ് ചേർക്കാൻ കഴിഞ്ഞിരുന്നത്.
അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post