ന്യൂദല്‍ഹി : ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തിന്‍റെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കുള്ള അനുമതി വാരാണസി കോടതി നിഷേധിച്ചു. കാലപ്പഴക്കം നിര്‍ണയിക്കുന്നതിനായി കാര്‍ബണ്‍ ഡേറ്റിങ് നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഗ്യാന്‍വാപി മസ്ജിദിന്‍റെ പ്രദേശത്ത് ആരാധനയ്ക്കായി അനുമതി നല്‍കണം. കാലപ്പഴക്കം നിര്‍ണ്ണയിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു വനിതകളാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മെയില്‍ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവില്‍ ശിവലിംഗം കണ്ടെത്തിയ ഭാഗത്ത് സീല്‍ ചെയ്യാനാണ് നിര്‍ദ്ദേശം അതിനാല്‍ കാലപ്പഴക്ക നിര്‍ണ്ണയത്തിനുള്ള അപേക്ഷ പരിഗണിക്കാനാവില്ലെന്നും കേസ് പരിഗണിച്ച വാരാണസി ജില്ലാ ജഡ്ജി എ.കെ. വിശ്വേശ്വര അറിയിച്ചു.
കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. സിവില്‍ കോടതിയില്‍ എത്തിയ ഹര്‍ജി സുപ്രീം കോടതി ഇടപെടട്ടാണ് വാരണാസി ജില്ലാകോടതയിലേക്ക് വിട്ടത്. ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രത്തിന്‍റെ സ്ഥലത്താണെന്നും പള്ളിക്കുള്ളില്‍ ദേവതകളുടെ വിഗ്രഹങ്ങള്‍ ഉണ്ടെന്നുമുള്ള നിരവധി വാദങ്ങള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.
Discussion about this post