VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജനസംഖ്യാനയം എല്ലാവര്‍ക്കും ബാധകമാക്കണം: ആര്‍എസ്എസ്

VSK Desk by VSK Desk
19 October, 2022
in ഭാരതം
ShareTweetSendTelegram

പ്രയാഗ്‌രാജ്(യുപി): സമഗ്രവും എല്ലാവര്‍ക്കും ബാധകവുമായ ജനസംഖ്യാ നയത്തിന് രൂപം നല്‍കേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാജ്യത്തിന്‍റെ വിഭവങ്ങള്‍ പരിമിതമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് സംഭവിക്കുന്ന ജനസംഖ്യാവിസ്‌ഫോടനം ആശങ്കാജനകമാണ്. ഇക്കാര്യത്തില്‍ രാജ്യത്ത് പൊതുബോധവല്‍ക്കരണവും ജാഗ്രതയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സമാപിച്ച ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലിന്‍റെ ഭാഗമായി പ്രയാഗ്രാജിലെ ഗൗഹാനിയ ജയ്പുരിയ സ്‌കൂള്‍ കാമ്പസില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

മതപരിവര്‍ത്തനം രാജ്യത്തെ ഹിന്ദുജനസംഖ്യ കുറയുന്നതിന് കാരണമായിട്ടുണ്ട്. ജനസംഖ്യയിലെ മതപരമായ അസന്തുലിതാവസ്ഥ പല രാജ്യങ്ങളുടെയും വിഭജനത്തിലേക്ക് നയിച്ചു. നമ്മുടെ രാജ്യവും വിഭജിക്കപ്പെട്ടത് ഇതേ കാരണം കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടായി ജനസംഖ്യാനിയന്ത്രണത്തില്‍ പുലര്‍ത്തിയ ഊന്നല്‍ മൂലം ഓരോ കുടുംബത്തിന്റെയും ശരാശരി ജനസംഖ്യാവളര്‍ച്ച 3.4ല്‍ നിന്ന് 1.9 ആയി കുറഞ്ഞു. ഇതുമൂലം യുവാക്കളുടെ എണ്ണം കുറയുകയും പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുന്ന കാലംവരുമെന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.  

സ്വത്വാഭിമാനം മൂലം രാജ്യത്തെ വനവാസിസമൂഹം ഹിന്ദുത്വബോധം ആര്‍ജിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വനവാസി ഗോത്രസമൂഹം സംഘത്തിന്‍റെ ആദര്‍ശത്തെ വരവേല്‍ക്കുകയാണ്. ‘ഞങ്ങളും ഹിന്ദുക്കളാണ്’ എന്ന് അഭിമാനത്തോടെ അവര്‍ പറയുന്നു. മേഘാലയയിലെയും ത്രിപുരയിലും ഗോത്രജനത സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതിനെ അവരുടെ വിശേഷ അവസരങ്ങളില്‍ പങ്കുകൊള്ളാന്‍ ക്ഷണിച്ചത് അതിന്റെ അടയാളമാണെന്ന്  സര്‍കാര്യവാഹ് പറഞ്ഞു. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share1TweetSendShareShare

Latest from this Category

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies