ന്യൂഡൽഹി: ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ ലോഗോയും പ്രമേയവും വെബ്‌സൈറ്റും മൊബൈൽ ആപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ദേശീയ പതാകയുടെ കുങ്കുമം, വെള്ള, പച്ച, നീല നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് ലോഗോ. വെല്ലുവിളികൾക്കിടയിലും വളർച്ചയെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയുമായി ഇത് ഭൂമിയെ സംയോജിപ്പിക്കുന്നു. ലോഗോയ്ക്ക് താഴെ ദേവനാഗരി ലിപിയിൽ “ഭാരത്’ എന്ന് എഴുതിയിരിക്കുന്നു.
ലോഗോ രൂപകൽപ്പനയ്‌ക്കായുള്ള മത്സരത്തിൽ ലഭിച്ച 2,000ലധികം എൻട്രികളിൽ അടങ്ങിയ ഘടകങ്ങളെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ പ്രമേയം “വസുധൈവ കുടുംബകം’ അഥവാ, “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഉപനിഷദ് സൂക്തമാണ്.
ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ www.g20.in എന്ന വെബ്‌സൈറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഡിസംബർ ഒന്നിന് ജി 20 അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുക്കുന്ന ദിവസം ഔദ്യോഗിക പ്രസിഡൻസി വെബ്‌സൈറ്റായ www.g20.org -ലേക്ക് ഇതു മൈഗ്രേറ്റ് ചെയ്യും. സൈറ്റിൽ പൗരന്മാർക്ക് അവരുടെ നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള വിഭാഗവും ഉൾപ്പെടുന്നു. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ “ജി20 ഇന്ത്യ’ എന്ന മൊബൈൽ ആപ്പും പുറത്തിറക്കി.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post