കുച്ച്ബിഹാര്‍(ബംഗാള്‍): ബംഗാള്‍ അതിര്‍ത്തിയില്‍ കാലിക്കടത്ത് നടത്തിയ ബംഗ്ലാദേശി സംഘത്തിലെ രണ്ടുപേരെ അതിര്‍ത്തി രക്ഷാസേന വധിച്ചു. കുച്ച്ബിഹാരിയിലെ കൈമാരിയിലാണ് സംഭവം. കാലിക്കടത്ത് സംഘം സൈനികര്‍ക്കുനേരെ കല്ലേറ് നടത്തിയെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.
ഇരുപത് പേരടങ്ങുന്ന സംഘമാണ് അതിര്‍ത്തി വഴി കാലിയെ കടത്താന്‍ ശ്രമിച്ചത്. ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ മുന്നറിയിപ്പ് നല്കിയെങ്കിലും അതിന് കൂട്ടാക്കാതെ അവര്‍ കല്ലെറിയുകയായിരുന്നു. കള്ളക്കടത്തുകാരെ പിന്തിരിപ്പിക്കാന്‍ ആദ്യം മാരകമല്ലാത്ത സ്റ്റണ്‍ ഗ്രനേഡുകള്‍ പ്രയോഗിച്ചു. എന്നാല്‍ അവര്‍ സൈനികരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് സൈനികര്‍ക്ക് വെടിയുതിര്‍ക്കേണ്ടി വന്നത്, സേനാ വക്താവ് വ്യക്തമാക്കി.
കാലിക്കടത്തു സംഘത്തിന് ബംഗാളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും അറസ്റ്റിലായ തൃണമൂല്‍ നേതാവ് അനിരുദ്ധ മൊണ്ടലിന്‍റെ കള്ളക്കടത്ത് സംഘം ഇപ്പോള്‍ മമതാ സര്‍ക്കാരിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുകയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
Discussion about this post