നാഗ്പൂര്‍: ഭാരതീയ ജീവിതം ലോകത്തെയാകെ ആകര്‍ഷിക്കുകയും ലോകം നമ്മുടെ ജിവിതത്തെയും സ്വീകരിക്കുന്ന കാലമാണിതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാരക് പ്രമുഖ് അരുണ്‍ ജെയിന്‍. രേശിംബാഗ് ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതിഭവനിലെ മഹര്‍ഷി വ്യാസ് സഭാഗൃഹത്തില്‍ ആര്‍എസ്എസ് തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗിന്‍റെ സമാരംഭസഭയില്‍ സംസാരിക്കുകയായിരുന്നു വര്‍ഗ് പാലക് അധികാരി കൂടിയായ അദ്ദേഹം.
ഹിന്ദുത്വത്തോടുള്ള ജിജ്ഞാസയും വിശ്വാസവും ലോകമെമ്പാടും ഏറെ വര്‍ധിച്ചിട്ടുണ്ട്. കൊവിഡ് കാലം ഭാരതീയജീവിതരീതിയെ പുല്കാന്‍ ലോകജനതയെ പ്രേരിപ്പിച്ചു. പരിശീലനം നേടിയ സ്വയംസേവകര്‍ക്ക് മാറിയ ഈ പരിതസ്ഥിതിയില്‍ സാമൂഹ്യമാറ്റത്തില്‍ വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് അരുണ്‍ ജെയിന്‍ ചൂണ്ടിക്കാട്ടി.
മോഹിതേവാദയില്‍ 1927ല്‍ നടന്ന ആദ്യ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുത്തത് 17 പ്രവര്‍ത്തകരാണ്. സംഘപ്രവര്‍ത്തനത്തെ നിരോധിച്ച 1948ലും 1977ലും കൊവിഡ് കാലഘട്ടങ്ങളിലും ഒഴിച്ചാല്‍ എല്ലാ വര്‍ഷവും ഈ വര്‍ഗ് തുടര്‍ന്നുപോന്നു. കൊവിഡ് പ്രതിസന്ധിമൂലം ധാരാളം പ്രവര്‍ത്തകര്‍ക്ക് വര്‍ഗ് നഷ്ടമായി. ഈ വര്‍ഷം ഇത് രണ്ടാമത് വര്‍ഗാണ് നടക്കുന്നത്. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ പരിപാടിയില്‍ സംബന്ധിച്ചു. വര്‍ഗിന്‍റെ ഭാഗമായുള്ള പഥ സഞ്ചലനം 28ന് നടക്കും. ഡിസംബര്‍ എട്ടിനാണ് സമാപനം.
Discussion about this post