ന്യൂദല്‍ഹി : ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായി (ഐഒഎ) പി.ടി. ഉഷയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. സുപ്രീംകോടതി മുന്‍ ജഡ്ജ് എല്‍.നാഗേശ്വര്‍ റാവുവിന്‍റെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങില്‍ ഉഷയെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യമായാണ് ഒരു വനിതയും മലയാളിയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ തലപ്പത്തെത്തുന്നത്. ഐഒഎയില്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായിക താരം കൂടിയാകും അവര്‍. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐഒഎ പ്രസിഡന്റുമാരായത്. ഒളിമ്പിക്‌സ് താരവും രാജ്യാന്തര മെഡല്‍ ജേതാവുമാണ് ഉഷ.
രാജ്യസഭാ എംപിയാകുമെന്നോ, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയാകുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. കായിക മേഖലയുടെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കുമെന്നും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പി.ടി. ഉഷ പ്രതികരിച്ചു.
Discussion about this post