ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടാം ഭൂപേന്ദ്രപട്ടേല്‍ സര്‍ക്കാര്‍ അധികാരമേറ്റു. പുതിയ സെക്രട്ടേറിയറ്റിന് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടില്‍ നടന്ന വര്‍ണാഭവും പ്രൗഢോജ്ജ്വലവുമായ ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. കൈയില്‍ ഭഗവദ് ഗീതയുമായി കാവി ഷാള്‍ അണിഞ്ഞ് ദൈവനാമത്തിലായിരുന്നു മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുള്‍പ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ.
കനു ദേശായി, ഋഷികേശ് പട്ടേല്‍, രാഘവ്ജി പട്ടേല്‍, ബല്‍വന്ത് സിങ് രജ്പുത്, കുവര്‍ജി ബവാലിയ, മുലു ഭേര, ഡോ. കുബേര്‍ ദിന്‍ദോര്‍, ബാനുബെന്‍ ബബാരിയ(കാബിനറ്റ്), ഹര്‍ഷ് സംഘ്‌വി, ജഗദീഷ് വിശ്വകര്‍മ(സ്വതന്ത്രചുമതല), പുരുഷോത്തം സോളങ്കി, ബച്ചു കബാദ്, മുകേഷ് പട്ടേല്‍, പ്രഫുല്‍ പന്‍സേരിയ, ബിക്കുസിങ് പര്‍മാര്‍, കുന്‍വര്‍ജി ഹല്‍പടി (സഹമന്ത്രിമാര്‍) എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ബിജെപി- എന്‍ഡിഎ മുഖ്യമന്ത്രിമാര്‍, സ്മൃതി ഇറാനി, പശുപതി രാം പരസ്, ഡോ. മന്‍സൂഖ് മാണ്ഡവ്യ, പുരുഷോത്തം രൂപാല, ദര്‍ശന ജര്‍ദോഷ്, അനുപ്രിയ പട്ടേല്‍ എന്നിവരുള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗം ബി.എസ്. യെദ്യൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പാട്ടീല്‍, മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി, യുപി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ഇരുനൂറോളം സംന്യാസി വര്യന്മാര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.
Discussion about this post