ഗാന്ധിനഗര്‍: ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ പതിനേഴംഗ ഗുജറാത്ത് മന്ത്രിസഭയിലെ ഏക വനിതാമന്ത്രി ഭാനുബെന്‍ ബാബരിയയ്ക്ക് നിയമസഭയില്‍ ഇത് മൂന്നാമൂഴം. രാജ്‌കോട്ട് റൂറല്‍ മണ്ഡലത്തില്‍ നിന്ന് മൂന്നാം തവണയാണ് ഭാനുബെന്‍ വിജയിക്കുന്നത്. എസ് സി വിഭാഗത്തില്‍നിന്നുള്ള ഭാനുബെന്‍ ഇത്തവണ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വാശ്രംബായ് സഗാത്തിയയെ 48494 വോട്ടിനാണ് തോല്‍പിച്ചത്.












