നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിവന്ദ്യ മാതാവ് ഹീരാബെന്നിന്റെ ദേഹവിയോ ഗത്തിൽ ആർഎസ്എസിന്റെ ഔദ്യോഗിക അനുശോചനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്‌ക്ക് എല്ലാ ആദരാഞ്ജലികളും അർപ്പിക്കുന്നതായി ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും സംയുക്ത സന്ദേശ ത്തിലൂടെ അറിയിച്ചു.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറെ ബഹുമാനിതയും സംപൂജ്യയുമായ മാതാവ് ഹീരാ ബെന്നിന്റെ ദേഹവിയോഗത്തിലൂടെ ഒരു സമ്പൂർണ്ണ തപസ്വിയുടെ ജീവിത യാത്രയ്‌ക്കാണ് വിരാമമായത്. ഈ ദു:ഖകരമായ അവസരത്തിൽ രാഷ്‌ട്രീയ സ്വയംസേവക സംഘവും എല്ലാ സ്വയംസേവകരും നരേന്ദ്രമോദിയുടെ മാതാവിന് ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു.
ഏറെ പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ഒരു കാലഘട്ടത്തിലും ജീവിതമൂല്യങ്ങളെ മുറുകെപിടിച്ചു ജീവിച്ച, ഭക്തിയുടേയും വിശ്വാസത്തിന്റേയും ബലത്തിൽ തന്റെ എല്ലാ കടമകളും നിർവഹിച്ചതിന്റെ ഉദാത്തമാതൃകയാണ് നരേന്ദ്രമോദിയുടെ അമ്മ. അമ്മയുടെ ദേഹവിയോഗം സൃഷ്ടിച്ചിരിക്കുന്ന അതികഠിനമായ ദു:ഖത്തിന്റെ ഈ അവസരത്തിൽ നരേന്ദ്രമോദിയ്‌ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും വേദനയിൽ എല്ലാ അനുശോചനവും രേഖപ്പെടുത്തുന്നു. ഈശ്വരൻ ദിവംഗതയായ ആ പുണ്യാത്മാവിന് മോക്ഷഗതി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.’ ഡോ.മോഹൻ ഭാഗവതും, ദത്താത്രേയ ഹൊസബാളെയും സന്ദേശത്തിലൂടെ അറിയിച്ചു.
Discussion about this post