ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ സര്‍വ ആദിവാസി സമാജ് ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. വനവാസി ജനതയ്‌ക്കെതിരെ മിഷണറിമാരുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഛത്തിസ്ഗഢിലുട നീളം ഉയരുന്നത്.
ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷത്തിനിടെ നാരായണ്‍പൂരില്‍ പള്ളിക്ക് കേടുപാടുകളുണ്ടായ സംഭവത്തില്‍ പോലീസ് ഏകപക്ഷീയമായ നടപടിയാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആക്ഷേപം. വനവാസി നേതാക്കളടക്കം പത്ത് പേരെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ന്യൂ ഇയര്‍ ആഘോഷത്തിന് പിന്നാലെയാണ് ആദിവാസി, ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ ആസൂത്രിതമായി ആക്രമണം നടന്നത്. എന്നാല്‍ അതില്‍ നല്‍കിയ പരാതികളിലൊന്നില്‍ പോലും നടപടികളുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രദേശത്ത് സംഘര്‍ഷം ശക്തമായതോടെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post