VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നാരായണ്‍പൂരില്‍ നടന്നത് ഗോത്രവര്‍ഗജനതയെ ഉന്മൂലനം ചെയ്യാനുള്ള നീക്കം

കോണ്‍ഗ്രസ് സര്‍ക്കാരും മിഷണറിമാരും ഒത്തുകളിക്കുന്നു

VSK Desk by VSK Desk
10 January, 2023
in ഭാരതം
Share
Tweet
SendTelegram

ബസ്തര്‍(ഛത്തിസ്ഗഡ്): നാരായണ്‍പൂരില്‍ നടന്ന സംഭവങ്ങളില്‍ ഗോത്രവര്‍ഗ ജനതയെ അക്രമികളെന്ന് കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് സര്‍വ ആദിവാസി സമാജ് നേതാക്കള്‍. ജീവിതവും തനിമയും നിലനിര്‍ത്താനുള്ള പോരാട്ടം മാത്രമാണ് വനവാസി ജനതയുടെ ഭാഗത്തുനിന്നുണ്ടായത്. പുതുവത്സരാഘോഷങ്ങളുടെ മറവില്‍ ഡിസംബര്‍ 31നും ജനുവരി ഒന്നിനും ക്രിസ്ത്യന്‍ മിഷണറി സംഘങ്ങള്‍ വനമേഖലയില്‍ നടത്തിയത് ഉന്മൂലന നീക്കമാണ്. അതിനോട് പ്രതിരോധിക്കുക മാത്രമാണ് ഗോത്രസമൂഹം ചെയ്തതെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എഡ്ക പഞ്ചായത്തിലെ ഗോറ ഗ്രാമത്തില്‍ വലിയ അക്രമമാണ് വനവാസികള്‍ക്ക് ഏല്‍ക്കേണ്ടിവന്നത്. പലരും ഗ്രാമം വിട്ടോടിപ്പോകേണ്ടിവന്നു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമം നടന്നു.

ദുമ്രി ചിപ്രെല്‍, മംഗ്ലു ബോര്‍പാല്‍, സുഡു കനഗാവ്, ഹിരാലാല്‍ തഡോപാല്‍, ഫാ. മോഹന്‍ തഡോപാല്‍, ഫാ. രാജ്മാന്‍, ഫാ. ഗണ്ഡോറാം തെരേദുല്‍, ഫാ. വിജയ് കാചലം ഫാ. ദസ്രു ദേവ്ഗാവ്, ഫാ. പുനു റാം ഫാ. ജഗ്ഗു ചിപ്രേല്‍, ഫാ. സാധു ദുക്രു ചിപ്രേല്‍ തുടങ്ങിയവരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ഇവര്‍ക്കെതിരെ തെളിവുകള്‍ സഹിതം പരാതികള്‍ നല്കിയിട്ടും പോലീസ് കേസെടുക്കാന്‍ തയാറായില്ല. കോണ്‍ഗ്രസ് സര്‍ക്കാരും മിഷണറിമാരും ചേര്‍ന്ന് മേഖലയെയാകെ മതംമാറ്റാനാണ് ശ്രമിക്കുന്നത്. ഗോത്രമേഖലയിലെ തനത് ഉത്സവങ്ങള്‍ക്കെതിരെ വലിയ തോതിലാണ് അക്രമണം നടക്കുന്നതെന്ന് സര്‍വ ആദിവാസി സമാജ് നേതാക്കളും ഗോത്രത്തലവന്മാരും പറഞ്ഞു.

 കോണ്‍ഗ്രസ് സര്‍ക്കാര്‍ മിഷണറിമാരുമായി ഒത്തുകളിക്കുകയാണ്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഏകപക്ഷീയമാണ്. പ്രതികള്‍ക്കെതിരെ പോലീസും ജില്ലാ ഭരണകൂടവും ത്വരിത നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ആദിവാസി സമൂഹം ഇത്രയേറെ പ്രകോപിതരാകില്ലായിരുന്നുവെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാരായണ്‍പൂരില്‍ ഗോത്രവര്‍ഗക്കാരെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. സംസ്ഥാനത്ത് നടക്കുന്ന അനാശാസ്യ മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നാരായണ്‍പൂരില്‍ ജയിലില്‍ കഴിയുന്ന ആദിവാസി സമൂഹത്തിലെ നിരപരാധികള്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്ന് നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍, ആക്രമണത്തിന് ഇരയായ ഗോറ ഗ്രാമത്തിലെ റാണയ് ഉസെന്ദി, സിയാബട്ടി ദുഗ്ഗ, മോഡ റാം കൗഡോ, മഗലുറാം നേതം, രാജൗ റാം ഉസെന്ദി എന്നിവരും സന്നിഹിതരായിരുന്നു. ട്രൈബല്‍ സെക്യൂരിറ്റി ഫോറത്തിലെ ഭോജ്രാജ് നാഗ്, ഗോത്രത്തലവന്മാര്‍ എന്നിവരും പങ്കെടുത്തു.

Share11
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies