ലഖ്‌നൗ: നിയമവിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധര്‍മ്മമാണ് ലോകത്തേറ്റവും പുരാതനമായ മതം. അഖില ഭാരതീയ ഹിന്ദു ഗൗരവ കുംഭ മേളയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കും. അടിച്ചമര്‍ത്തലുകളുടെ പ്രതീകങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത ഉദ്യാന്‍ എന്ന് മാറ്റിയതില്‍ പ്രതികരിച്ച് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിന്ന് അടിമത്തത്തിന്റെ പ്രതീകങ്ങള്‍ എല്ലാം തുടച്ചു നീക്കും. 500 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അയോധ്യയില്‍ രാമക്ഷേത്രം ഉയരുകയാണ്. ഇവിടെ ക്ഷേത്രം ഉയരാന്‍ ലക്ഷക്കണക്കിനാള്‍ക്കാരും സന്യാസിമാരുമാണ് ജീവന്‍ ബലിയര്‍പ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ദേശീയ തലത്തില്‍ നിയമം വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭയ്യാജി ജോഷി, ബാബാ
രാദേവ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പങ്കെടുത്തു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post