VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിദേശ വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് കശ്മീര്‍; മാറ്റത്തെ എതിര്‍ത്തവര്‍ ഇപ്പോള്‍ വിനോദസഞ്ചാരത്തിലാണ്: ഡോ. ജയശങ്കര്‍

VSK Desk by VSK Desk
23 February, 2023
in ഭാരതം
ന്യൂദല്‍ഹി സുഷമ സ്വരാജ് ഭവനില്‍ പ്രഥമ ജമ്മുകശ്മീര്‍ വിദ്യാഭ്യാസ മേളയുടെ വേദിയില്‍ കേന്ദ്രമന്ത്രിമാരായ ഡോ. എസ്. ജയശങ്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍

ന്യൂദല്‍ഹി സുഷമ സ്വരാജ് ഭവനില്‍ പ്രഥമ ജമ്മുകശ്മീര്‍ വിദ്യാഭ്യാസ മേളയുടെ വേദിയില്‍ കേന്ദ്രമന്ത്രിമാരായ ഡോ. എസ്. ജയശങ്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍

Share
Tweet
SendTelegram

ന്യൂദല്‍ഹി: കശ്മീര്‍ വിനോദത്തിന്‍റെ മാത്രം ഭൂമിയല്ല വിജ്ഞാനത്തിന്റേതുമാണെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കര്‍. ഭീകരാക്രമണങ്ങളും കൂട്ടക്കൊലകളും നിലവിളികളും നിറഞ്ഞ കശ്മീര്‍ പഴങ്കഥയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വികസനത്തിന്റെ കാറ്റാണ് അവിടെ വീശുന്നത്. കശ്മീര്‍ മാറാന്‍ അനുവദിക്കില്ലെന്ന് ശഠിച്ചവരും ഇപ്പോള്‍ അവിടെ വിനോദസഞ്ചാരത്തിലാണ്, അദ്ദേഹം പറഞ്ഞു. ഷെര്‍-ഇ- കശ്മീര്‍ കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ ജമ്മു കശ്മീര്‍ വിദ്യാഭ്യാസമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീര്‍ മാറ്റത്തിന്‍റെ പാതയിലാണ്. രാജ്യത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങള്‍ക്കും അവകാശപ്പെട്ട വികസനവും പുരോഗതിയും അതേ അളവില്‍ ഇന്ന് കശ്മീരിലും ദൃശ്യമാണ്. ഇത് കശ്മീരിലെ യുവാക്കള്‍ക്ക് വലിയ അവസരമാണ്. കശ്മീരിലെ വിദ്യാശാലകളിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെത്തണം. കശ്മീരിലെ ജനങ്ങള്‍ ദേശീയ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് മുന്തിയ പരിഗണനകളാണുള്ളത്. അതിലൂടെ, അവര്‍ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായും ഇതര രാഷ്ട്രങ്ങളുമായും ബന്ധം സ്ഥാപിക്കും. എനിക്കിത് ഒരു വിദ്യാഭ്യാസ പരിപാടി മാത്രമല്ല, രാജ്യത്തെ എറ്റവും മനോഹരവും ഉജ്ജ്വലചരിത്രമുള്ളതുമായ ഒരു ലോകത്തെ തങ്ങളിലേക്ക് ക്ഷണിക്കാനുള്ള കരുത്ത് നേടുന്നതിനുള്ള പരിപാടി കൂടിയാണ്. കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ തങ്ങളുടെ കാമ്പസുകളിലേക്ക് ക്ഷണിക്കുന്നതില്‍ നമ്മുടെ സര്‍വകലാശാലകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

78 രാജ്യങ്ങളുമായി ഇത്തരത്തില്‍ വിദ്യാഭ്യാസബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് നമ്മള്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ബന്ധം വിപുലവും നിക്ഷേപങ്ങള്‍ ആഴമുള്ളതുമാണെങ്കില്‍, അത് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഒരു വലിയ പ്രവാഹമായി മാറുമെന്ന് ഡോ.ജയശങ്കര്‍ പറഞ്ഞു.

വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി ജമ്മു കശ്മീര്‍ ഒരു സമര്‍പ്പിത പരിപാടി ആരംഭിച്ചതായി സമ്മേളനത്തില്‍ സംസാരിച്ച ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. മൂന്ന് വര്‍ഷമായി, വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിലും വ്യവസായങ്ങള്‍, കൃഷി, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ വികസനത്തിലും ജമ്മുകശ്മീര്‍ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്,” ലഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു.

സുഷമ സ്വരാജ് ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഐസിസിആര്‍ പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ എന്നിവരും പങ്കെടുത്തു.

Share4
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies