ന്യൂ ദൽഹി: രാജ്യത്ത് വ്യവസായ മേഖലയില്‍ മുന്നേറ്റം തുടരുന്നു. പുതിയ കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച 7.8 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് ഇത്. 2022 ജനുവരിയില്‍ 4 ശതമാനം വളര്‍ച്ച മാത്രമായിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 0.8 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. മുഖ്യ വ്യവസായ മേഖലയില്‍ എട്ട് സുപ്രധാന വിഭാഗങ്ങളാണ് ഉള്ളത്. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് പ്രധാന മേഖലകള്‍.
Discussion about this post