പാനിപ്പത്ത്(ഹരിയാന): ആര്‍എസ്എസ് ശതാബ്ദി കാര്യക്രമങ്ങള്‍ക്ക് പാനിപ്പത്തിലെ സമലഖയില്‍ ചേരുന്ന അഖില്‍ ഭാരതീയ പ്രതിനിധി സഭ അന്തിമരൂപം നല്‍കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന യോഗം അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. പ്രതിനിധിസഭാ ബൈഠക്കിന് മുന്നോടിയായി ഇന്ന് (മാര്‍ച്ച് 11) അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ യോഗം ചേരും. നാളെ (മാര്‍ച്ച് 12) മുതല്‍ 14 വരെ സമലഖ ആസ്ഥാനമായുള്ള പട്ടികല്യാണസേവാ സാധന ഗ്രാമവികാസ് കേന്ദ്രത്തിലാണ് പ്രതിനിധി സഭ ചേരുന്നത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 1,400-ലധികം പ്രതിനിധികള്‍ പങ്കെടുക്കും. 34 വിവിധ ക്ഷേത്രസംഘടനകളില്‍ നിന്നുള്ള പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കുമെന്ന് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗദര്‍ശനം നല്‍കും. 2024-ല്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200 ജയന്തിവര്‍ശം, ഭഗവാന്‍ മഹാവീരന്റെ 2550-ാം നിര്‍വാണ വര്‍ഷം എന്നിവ പ്രമാണിച്ച് 2024ല്‍ പ്രത്യേക കാര്യക്രമങ്ങള്‍ സംഘടിപ്പിക്കുമെന്ന് സുനില്‍ ആംബേക്കര്‍ അറിയിച്ചു. ഹരിയാന പ്രാന്ത സംഘചാലക് പവന്‍ ജിന്‍ഡാല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post