പാനിപ്പത്ത്: ജനാധിപത്യത്തെപ്പറ്റി സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തധികാരമാണുള്ളതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ചോദിച്ചു. പൗരന്റെ മൗലികാവകാശങ്ങള്‍ മുഴുവന്‍ നിഷേധിച്ച് രാജ്യത്തെ പൂര്‍ണ്ണമായും ജയിലിലടച്ച് അടിയന്തരാവസ്ഥ നടപ്പാക്കിയതില്‍ മാപ്പു പറയാന്‍ ഇനിയും തയ്യാറാവാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യയെ അപമാനിക്കുന്നത് ചിലരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. കോണ്‍ഗ്രസ് എംപിയായ രാഹുല്‍ഗാന്ധി കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം. കോണ്‍ഗ്രസിന്റെ പൂര്‍വ്വികര്‍ ആര്‍എസ്എസിനോട് എന്താണ് ചെയ്തതെന്ന് രാജ്യം മറന്നിട്ടില്ലെന്നും സര്‍കാര്യവാഹ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് ശാഖകളിലെ വനിതാ പ്രവേശനം സംബന്ധിച്ച യാതൊരു വിധത്തിലുള്ള ചര്‍ച്ചകളും പ്രതിനിധിസഭയില്‍ നടന്നിട്ടില്ല. ശാഖകളില്‍ പുരുഷന്മാര്‍ മാത്രമാണ് പങ്കെടുക്കുക. സ്ത്രീകള്‍ക്കായുള്ള രാഷ്ട്ര സേവികാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനം പ്രതിനിധിസഭയില്‍ എടുത്തിട്ടുണ്ട്. ശാഖകളോടനുബന്ധിച്ച് എല്ലാ മൂന്നുമാസവും കൂടുമ്പോള്‍ സ്വയംസേവകര്‍ സകുടുംബം ഒന്നര മണിക്കൂര്‍ ഒത്തുകൂടുന്ന പുതിയ സംവിധാനം ഉണ്ടാവുമെന്നും അദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
Discussion about this post