രണ്ടാമത്തെ കുഞ്ഞും പെൺകുട്ടിയാണെങ്കിൽ പ്രധാനമന്ത്രി മാതൃവന്ദന യോജനയിലൂടെ അമ്മമാർക്ക് ധനസഹായം ലഭിക്കും. മുമ്പ് ആദ്യ പ്രസവത്തിന് മാത്രമാണ് പദ്ധതിയിലൂടെ മാതാവിന് ധനസഹായം ലഭിച്ചിരുന്നത്.
2022 ഏപ്രിൽ ഒന്നിന് ശേഷം ജനിച്ച പെൺകുട്ടികളുടെ അമ്മമാർക്ക് മുൻകാല പ്രാബല്യത്തോടെയായിരിക്കും ധനസഹായം ലഭിക്കുക. ഇതിന്‍റെ ഭാഗമായി എത്ര രൂപയാണ് ഫണ്ട് ഇനത്തിൽ മാറ്റിവെയ്‌ക്കേണ്ടതെന്ന് നിശ്ചയിക്കുന്നതിനുള്ള കണക്കെടുപ്പുകൾ കേന്ദ്ര സർക്കാരിന്‍റെ നേതൃത്വത്തിൽ തുടങ്ങിയിരിക്കുകയാണ്. സ്ത്രീകൾക്ക് ഗർഭകാലത്തുള്ള വേതന നഷ്ടം പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതുവരെ ആദ്യ പ്രസവത്തിന് മാതാവിന് 5,000 രൂപയാണ് ധനസഹായമായി നൽകിയിരുന്നത്. ഇനി മുതൽ 5,000 രൂപ രണ്ടാമത്തെ പ്രസവത്തിനും ലഭ്യമാകും. മൂന്ന് ഗഡുക്കളായി അമ്മയുടെ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുന്നത്. ബിപിഎൽ, എപിൽ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ അമ്മമാർക്കും ലഭിക്കും. എന്നാൽ കേന്ദ്ര സർക്കാർ, പൊതുമേഖല ജീവനക്കാർ എന്നിവർക്ക് സഹായം ലഭിക്കില്ല. അങ്കണവാടികൾ വഴിയായിരുന്നു മുമ്പ് അപേക്ഷകൾ സ്വീകരിച്ചിരുന്നത്. എന്നാൽ അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post