VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

‘വണ്‍ വെബി’ന്‍റെ 36 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 പറന്നുയര്‍ന്നു

VSK Desk by VSK Desk
26 March, 2023
in ഭാരതം
Share
Tweet
SendTelegram

ചെന്നൈ : ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ (ഐഎസ്ആര്‍ഒ) ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍വിഎം-3) വിക്ഷേപണം വിജയകരം. രാവിലെ ഒമ്പതുമണിയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ പരിഷ്‌കൃതരൂപമായ എല്‍വിഎം- 3 വണ്‍വെബിനുവേണ്ടി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്.  

വിക്ഷേപണത്തറയില്‍ നിന്നു പറന്നുയര്‍ന്നു 20 മിനിറ്റിനുള്ളില്‍ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണു ലക്ഷ്യമിടുന്നത്. 5805 കിലോഗ്രാംവരുന്ന ഉപഗ്രഹങ്ങളെ ഭൂമിയില്‍നിന്ന് 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. ഒക്ടോബര്‍ 23-നുനടന്ന ആദ്യവിക്ഷേപണത്തില്‍ വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു.

വണ്‍ വെബ് കമ്പനിയുടെ ഇതുവരെയുള്ള 18ാമത്തെയും ഈ വര്‍ഷത്തെ മൂന്നാമത്തെയും വിക്ഷേപണമാണ് ഇന്നു നടന്നത്. ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സംരംഭങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള ബൃഹദ്പദ്ധതിയാണ് ഇന്ത്യയിലെ ഭാരതി എന്റര്‍പ്രൈസസിന് പങ്കാളിത്തമുള്ള വണ്‍ വെബിന്റേത്. ഇതിനുമുമ്പുനടന്ന 17 ദൗത്യങ്ങളിലൂടെ 582 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വിന്യസിച്ചുകഴിഞ്ഞു. ഇന്നത്തെ വിക്ഷേപണത്തോടെ ഉപഗ്രഹങ്ങളുടെ എണ്ണം 618 ആയി ഉയര്‍ന്നു. ഇതോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാവുമെന്നും ഈവര്‍ഷം തന്നെ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ തുടങ്ങുമെന്നും വണ്‍ വെബ് അധികൃതര്‍ അറിയിച്ചു.

#ISRO launches LVM3-M3/Oneweb India-2 Mission from Satish Dhawan Space Centre (SDSC) SHAR, #Sriharikota.#LVM3M3/#Oneweb pic.twitter.com/PAOTJSSl9J

— All India Radio News (@airnewsalerts) March 26, 2023

ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് റഷ്യയുടെ റോസ്‌കോസ്മോസുമായായിട്ടാണ് വണ്‍വെബിന്റെ ആദ്യ കരാര്‍. യുക്രൈന്‍യുദ്ധത്തോടെ മറ്റ് യൂറോപ്യന്‍രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നാണ് വണ്‍ വെബ് ബദല്‍സാധ്യതകള്‍ ആരാഞ്ഞത്. ഇതനുസരിച്ച് രണ്ടുഘട്ടങ്ങളിലായി 72 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാര്‍ ഐഎസ്ആര്‍ഒയ്ക്ക് നല്‍കുകയായിരുന്നു. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്പെയ്‌സ് ഇന്ത്യ ലിമിറ്റഡാണ് വണ്‍ വെബുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വ്യവസായി സുനില്‍ മിത്തലിന്റെ ഭാരതി എന്റര്‍പ്രൈസസാണ് വണ്‍ വെബിന്റെ പ്രധാന നിക്ഷേപകരും ഓഹരി ഉടമയും.

Share1
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies