ന്യൂദല്‍ഹി : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് പത്തിനെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. മെയ് 13നാണ് വോട്ടെണ്ണല്‍. ഏപ്രില്‍ 20നാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. 21 മുതല്‍ 24 വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 30നാണ് സൂക്ഷ്മ പരിശോധന.
തെരഞ്ഞെടുപ്പ് പ്രഖ്യാപന തിയതി പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 2.59 കോടി സ്ത്രീ വോട്ടര്‍മാര്‍, 2.62 കോടി പുരുഷ വോട്ടര്‍മാരുമാണുള്ളത്. 9,17,241 പുതിയ വോട്ടര്‍മാരുമാണ് ഇത്തവണയുള്ളത്. 224 മണ്ഡലങ്ങളിലായി 58282 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണയുള്ളത്.
ഗോത്ര വിഭാഗങ്ങളെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാന്‍ പ്രത്യേക പദ്ധതിക്കാണ് ഇത്തവണ രൂപം നല്‍കിയിട്ടുള്ളത്. ശാരീരിക പരിമതിയുള്ളവര്‍ക്കും 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യം. ഏപ്രില്‍ ഒന്നിന് 18 തികയുന്നവര്‍ക്കും ഇത്തവണ വോട്ട് ചെയ്യാം. സര്‍ക്കാര്‍ നല്‍കുന്ന ആധാര്‍ പോലുള്ള തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് ഇതിനായി ഉപയോഗപ്പെടുത്താം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണം.
അതേസമയം വയനാട് മണ്ഡലത്തിൽ തിടുക്കത്തിൽ തിരഞ്ഞെടുപ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് കമ്മീഷൻ പരിഗണിച്ചത്. ഈ സഹാചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പിന്‍റെ സാധ്യതകൾ ഇല്ലാതായത്. കോടതി നടപടികൾ നിരിക്ഷിച്ച ശേഷം ഉപതെരഞ്ഞെടുപ്പിൽ തീരുമാനമെടുക്കാമെന്ന് തെരഞ്ഞെടുപ്പ്കമ്മീഷൻ അറിയിച്ചു. ആറ് മാസത്തിനകം നടത്തിയാൽ മതിയെന്നും കമ്മീഷൻ വ്യക്തമാക്കി.
Discussion about this post