കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുര്‍ബ ബര്‍ധമാനില്‍ ബിജെപി നേതാവ് രാജു ഝായെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. കഴിഞ്ഞ ദിസം വൈകുന്നേരം കൊല്‍ക്കത്തയിലേക്കുള്ള യാത്രാമധ്യേയാണ് അക്രമം നടന്നത്. ദുര്‍ഗാപൂരില്‍ വ്യവസായ സ്ഥാപനം നടത്തുന്ന രാജു ഝാ തന്‍റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൊല്‍ക്കത്തയിലേക്ക് വരുന്നതിനിടെ ശക്തിഗഢ് മേഖലയില്‍ വച്ച് അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നു.
രാജു ഝാ ഉള്‍പ്പെടെ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നതെന്നും അക്രമികളുടെ ഉദ്ദേശ്യം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ബര്‍ധമാന്‍ പോലീസ് സൂപ്രണ്ട കാംനാസിസ് സെന്‍ പറഞ്ഞു.
പരിക്കേറ്റ ഝായെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post