ശ്രീനഗർ : കാർഗിൽ യുദ്ധത്തിന് നേതൃത്വം വഹിച്ച സുബേദാർ മേജർ സെവാങ് മുറോപ്പ് വാഹനാപകടത്തിൽ വീരമൃത്യു വരിച്ചു. ധീരജവാന്‍റെ വീരമൃത്യുവിൽ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് കമാൻഡർ ലഫ്റ്റനന്‍റെ ജനറൽ റാഷിം ബാലി അനുശോചനം രേഖപ്പെടുത്തി.
ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സുബേദാർ മേജർ സെവാങ് മുറോപ്പിന്റെ വീരമൃത്യു രാജ്യത്തിന് തീരാനഷ്ടമാണ്. സൈന്യം, ലഡാക്ക് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് തുടങ്ങിയവ അവിഭാജ്യഘടകമായിരുന്നു അദ്ദേഹം.കമാൻഡർ ലഫ്റ്റനന്‍റെ റാഷിം ബാലി അദ്ദേഹത്തിന്‍റെ വീട് സന്ദർശിച്ചു. പിതാവിനും കുടുംബാഗംങ്ങൾക്കും ഒപ്പം ചേർന്ന് അനുശോചനം രേഖപ്പെടുത്തി.
1999-ലാണ് അതിർത്തിയിൽ യുദ്ധം നടന്നത്. മെയ് മുതൽ ജൂലൈ വരെയുള്ള കാലഘട്ടത്തിൽ ജമ്മുകശ്മീരിലെ കാർഗിൽ ജില്ലയിലാണ് വീരജവാന്മാർ രാജ്യത്തിനായി പൊരുതിയത്. ഇന്ത്യയിൽ ഈ സംഘടനത്തെ ഓപ്പറേഷൻ വിജയ് എന്നും പറയപ്പെടുന്നു. നുഴഞ്ഞു കയറ്റമായിരുന്നു സംഘർഷത്തിന് വഴിതെളിച്ചത്.
Discussion about this post