ജമ്മു: ചരിത്രപ്രസിദ്ധമായ ബാഹു കോട്ടയിലെ ബവേ വാലി മാതാക്ഷേത്ര വികസനത്തിനായി ജമ്മുകശ്മീര്‍ ഭരണകൂടം പ്രത്യേക ബോര്‍ഡിന് രൂപം കൊടുക്കുന്നു. താവി നദിയുടെ തീരത്ത് കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ സംരക്ഷണവും വികസനവുമാണ് ലക്ഷ്യം. ക്ഷേത്രവും കോട്ടയും സ്വത്തുക്കളും കൈകാര്യം ചെയ്യുന്നതിന്‍റെ ചുമതല ഈ ബോര്‍ഡിനായിരിക്കും. ബോര്‍ഡിന്‍റെ ഘടന സംബന്ധിച്ച്
അഭിപ്രായങ്ങള്‍ തേടി 2021 ആഗസ്ത് 9-ന് ജമ്മു കശ്മീര്‍ ടൂറിസം വകുപ്പ് സംഘടനകള്‍ക്കും മറ്റും കത്ത് നല്കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാസം ഡിവിഷണല്‍ കമ്മീഷണര്‍ ജമ്മു കശ്മീര്‍ ടൂറിസം വകുപ്പ് സെക്രട്ടറിക്ക് കത്ത് അയച്ചു.
ബാവേ വാലി മാതാ ക്ഷേത്രത്തിന് ദേവാലയ ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യം ജമ്മുവിലെ സമൂഹത്തിലെ ചില വിഭാഗങ്ങളില്‍ നിന്ന് നിലനിന്നിരുന്നു. ജമ്മു കാശ്മീര്‍ ശ്രീ മാതാ വൈഷ്‌ണോ ദേവി ദേവാലയ ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരമാകും പുതിയ ബോര്‍ഡിന്‍റെയും രൂപീകരണം.
Discussion about this post