ന്യുഡൽഹി: ആർഎസ്എസ് പഥസഞ്ചലനം നടത്തുന്നതിരെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി തള്ളി. പഥസഞ്ചലനം നടന്നാൽ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴി വെക്കുമെന്നായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ വാദം എന്നാൽ സുപ്രീം കോടതി ഇത് പൂർണ്ണമായും തള്ളുകയായിരുന്നു. ജസ്റ്റിസ്മാരായ വി. രാമസുബ്രമണ്യം, പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നിയന്ത്രണങ്ങൾ ഇല്ലാതെ റൂട്ട് മാർച്ച് അനുവദിക്കുന്നത്. പ്രതിസന്ധി സൃഷ്ടിക്കുമെന്ന വാദമാണ് തള്ളിയത്. നേരത്തെ മദ്രാസ്സ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉപാധികളില്ലാതെ റൂട്ട് മാർച്ച് നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. എന്നാൽ ഇത് തള്ളിയതോടെ പഥസഞ്ചലനം നടക്കും.
Discussion about this post