ന്യൂദല്‍ഹി: ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിന്‍ ധപറോവ എത്തിയത് പ്രധാനമന്ത്രി മോദിക്ക് സെലന്‍സ്‌കിയുടെ കത്തുമായി. റഷ്യയുമായുള്ള യുദ്ധത്തില്‍ നട്ടംതിരിയുന്ന ഉക്രൈനിനായി കൂടുതല്‍ മാനുഷികമായ സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചാണ് പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കിയുടെ കത്ത്. കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയ്ക്കിടെ ധനപറോവ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് കത്ത് കൈമാറിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ അധിക മാനുഷിക സഹായങ്ങള്‍ ഉക്രൈന്‍ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. സപ്തംബര്‍ 20 ന് ആരംഭിക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ക്ഷണിക്കണമെന്ന അഭ്യര്‍ത്ഥനയും സെലന്‍സ്‌കി മുന്നോട്ടുവച്ചിട്ടുണ്ട്.
നേരത്തെ, ന്യൂദല്‍ഹിയില്‍ ചേര്‍ന്ന ബൗദ്ധിക സമ്മേളനത്തെ അഭിസംബോധന ചെയ്യവേ എമിന്‍ ധപറോവ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇന്ത്യക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ വിശ്വഗുരുവാണ്. യുദ്ധത്തില്‍ തകര്‍ന്ന ഞങ്ങളുടെ നാടിന് ഇവിടെ നിന്ന് കൂടുതല്‍ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, എമിന്‍ ധപറോവ പറഞ്ഞു.
Discussion about this post