VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്നൊഴിവാക്കണം; റായ്പൂരില്‍ വന്‍ വനവാസി റാലി

മതംമാറ്റം സ്ലോ പോയിസണെന്ന് പ്രഖ്യാപനം

VSK Desk by VSK Desk
17 April, 2023
in ഭാരതം
Share
Tweet
SendTelegram

റായ്പൂര്‍(ഛത്തിസ്ഗഢ്): മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനജാതി സുരക്ഷാമഞ്ചിന്‍റെ നേതൃത്വത്തില്‍ പടുകൂറ്റന്‍ റാലി. റായ്പൂരിലെ രാം മന്ദിറിന് മുന്നില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പതിനായിരക്കണക്കിന് ഗോത്രവര്‍ഗ്ഗക്കാര്‍ പങ്കെടുത്തു. തനിമയും സംസ്‌കാരവും ധര്‍മ്മവും ഉപേക്ഷിച്ച് സംഘടിത മതങ്ങളില്‍ കുടിയേറിയവരെ പട്ടികവര്‍ഗ്ഗ പട്ടികയില്‍ നിന്ന് ഉടന്‍ ഒഴിവാക്കണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി വരുത്തണമെന്നും ജനജാതി സുരക്ഷാ മഞ്ച് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിലടക്കം വന്‍തോതില്‍ മതം മാറിയവര്‍ തദ്ദേശീയ ഗോത്രങ്ങളുടെ സംവരണമുള്‍പ്പെടെയുള്ള പ്രത്യേകാവകാശങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.

മതപരിവര്‍ത്തനം സ്വാതന്ത്ര്യത്തിന് മുമ്പ് മുതല്‍ പട്ടികവര്‍ഗക്കാര്‍ക്ക് വലിയ ഭീഷണിയാണ്. വിദേശ മതപ്രഭാഷകര്‍ ചത്തീസ്ഗഢിലെ ജനങ്ങളെ മതം മാറ്റുന്നത് പുതിയകാര്യമല്ല. എന്നാല്‍ ഏതാനും ദശാബ്ദങ്ങളായി ഇത് വന്‍തോതില്‍ വര്‍ധിച്ചു. ഇത്തരത്തിലുള്ള മതപരിവര്‍ത്തനം സ്ലോ പോയിസണാണെന്നും അത് ഗോത്രജനതയുടെ അടിസ്ഥാന വിശ്വാസങ്ങളെയും സംസ്‌കാരത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.

സംവരണം ആദിവാസിജനതയുടെ സാമൂഹിക-സാമ്പത്തിക നിലവാരം ഉയര്‍ത്താന്‍ വേണ്ടിയാണ്. എന്നാല്‍ ഒരാള്‍ സ്വത്വം ഉപേക്ഷിച്ച് മറ്റൊരു മതത്തിലേക്ക് മാറുമ്പോള്‍ ഗോത്ര സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം അര്‍ത്ഥശൂന്യമാകും. പിന്നെ അയാള്‍ എങ്ങനെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാകും, ജനജാതി സുരക്ഷാ മഞ്ച് ദേശീയ സംയോജകന്‍ ഗണേഷ് റാം ഭഗത് ചോദിച്ചു.

ട്രൈബല്‍ സെക്യൂരിറ്റി ഫോറം കണ്‍വീനര്‍ രാജ്കിഷോര്‍ ഹന്‍സ്ദ, സംഘടനാ സെക്രട്ടറി സൂര്യനാരായണ സൂരി, കണ്‍വീനര്‍ ഭോജരാജ് നാഗ്, സാമൂഹ്യ പ്രവര്‍ത്തകനായ രാമചന്ദ്ര ഖരാഡ, റോഷന്‍ പ്രതാപ് സിംഗ്), സംഗീത പോയം തുടങ്ങി 36 ഗോത്രങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

വനവാസി വീരന്മാരുടെ ഓര്‍മ്മകളുണര്‍ത്തുന്ന അടയാളങ്ങളുമായാണ് ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ബസ്തറിലെ ഭൂംകാല്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാരന്‍ ബൈദാനി ഗുണ്ടാധൂരിന്റെ ജന്മസ്ഥലമായ നെത്‌നാര്‍ ഗ്രാമം, പരല്‍ക്കോട്ടിലെ ഗെന്ദ് സിങ്ങിന്റെ ജന്മസ്ഥലം, സോനാഖാന്റെ ധീര പുത്രന്‍ വീര്‍ നാരായണ്‍ സിങ്ങിന്റെ ജന്മഭൂമി, സാമൂഹിക പരിഷ്‌കര്‍ത്താവ് ഗഹിര ഗുരുജിയുടെ കര്‍മ്മസ്ഥലമായ സര്‍ഗുസ എന്നിവയിലെ മണ്ണുമായാണ് വനവാസി നേതാക്കള്‍ റാലിയിലെത്തിയത്.

Share7
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies