കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ റെയിൽവേ മന്ത്രിയുമായ മുകുള്‍ റോയിയെ കാണാനില്ലെന്ന് മകന്റെ പരാതി. തിങ്കളാഴ്ച വൈകിട്ട് മുതല്‍ അദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി രാത്രി 10 മണിയോടെയാണ് എന്‍എസ്സിബിഐ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ മകന് സുബ്രാഗ്ശു പരാതി നല്‍കിയത്. തിങ്കളാഴ്ച വേകുന്നേരത്തിനുശേഷം അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ടിഎംസി നേതാവ് കൂടിയായ സുബ്രാഗ്ശു പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് അദ്ദേഹം ദല്‍ഹിയിലേക്ക് പോകുമെന്ന് മുകുള്‍ റോയിയുടെ അടുത്ത സഹായികള്‍ പറഞ്ഞു. രാത്രി 9 മണിക്ക് അദ്ദേഹം ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങാനിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല, അടുത്ത സഹായി പറഞ്ഞു..
പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 2017-ല്‍ മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കുറച്ചുകാലം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എന്ന ചുമതലയിലും പ്രവര്‍ത്തിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ച റോയ്, ഫലപ്രഖ്യാപനത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
Discussion about this post