ഭോപാല്‍: ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജയന്തിദിനം ഏകാത്മ പര്‍വ് ആയി ആഘോഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ആചാര്യ ശങ്കര്‍ സംസ്‌കൃത് ഏകതാ ന്യാസിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജയന്തിദിനമായ 25ന് വൈകിട്ട് ആറിന് കുശഭാവു ഠാക്കറെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മുഖ്യാതിഥിയാകും.
മഹാമണ്ഡലേശ്വര് ജുന അഖാര ആചാര്യ സ്വാമി അവധേശാനന്ദ ഗിരി ആചാര്യ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കോയമ്പത്തൂരിലെ ചിന്മയ മിഷന്റെ ചുമതലയുള്ള സ്വാമിനി വിമലാനന്ദ മുഖ്യപ്രഭാഷണം നടത്തും. ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഹന്‍സ്രാജ് കോളേജിലെ മുന്‍ പ്രൊഫസര്‍ ഡോ.കാന്‍ഷിറാമിനെ ചടങ്ങില്‍ ആദരിക്കും.
Discussion about this post