മംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് മംഗളൂരു നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്കിയ റിയാസ് ഫരങ്കിപ്പേട്ട് എന്‍ഐഎ നിരീക്ഷണത്തില്‍.
2022 ജൂലൈ 12 ന് ബീഹാറിലെ ഫുല്‍വാരി ഷെരീഫ് ഏരിയയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട ആളാണ് എസ്ഡിപിഐ ദേശീയ സെക്രട്ടറി കൂടിയായ റിയാസ്. അന്വേഷണത്തില്‍ റിയാസിന് പ്രതികളുമായുള്ള ബന്ധം വെളിപ്പെട്ടിരുന്നു. ഇയാള്‍ക്കെതിരെ എന്‍ഐഎ 2022ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ആരോപണവിധേയരായ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയില്‍ ആസൂത്രണത്തില്‍ പങ്കെടുത്തതായാണ് ആക്ഷേപം.
ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി, മംഗളൂരു സൗത്ത്, കൊണാജെ, മംഗളൂരു നോര്‍ത്ത്, ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നേതാവ് ഖാദര്‍ ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2008 മുതല്‍ കഴിഞ്ഞ മൂന്ന് തവണയായി ഖാദര്‍ തന്നെയാണ് ഇവിടെ എംഎല്‍എ. 2018ലെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസ് വിജയിച്ച ഏക മണ്ഡലമാണിത്. മറ്റെല്ലാ സീറ്റുകളും ബിജെപി നേടി.
Discussion about this post