ന്യൂഡൽഹി: പ്രശസ്ത പാകിസ്താനി എഴുത്തുകാരൻ താരിക് ഫത്തായുടെ മരണത്തിൽ അനുശോചനം അറിയിച്ച് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ.
പ്രമുഖ ചിന്തകനും ഗ്രന്ഥകാരനും നിരൂപകനുമായിരുന്നു ശ്രീ താരേക് ഫത്താ. മാധ്യമ രംഗത്തും സാഹിത്യലോകത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ സ്മരിക്കപ്പെടും. ജീവിതത്തിലുടനീളം അദ്ദേഹം തന്റെ തത്വങ്ങളോടും വിശ്വാസങ്ങളോടും പ്രതിബദ്ധത പുലർത്തുകയും ധൈര്യത്തിനും ദൃഢവിശ്വാസവും കൊണ്ട് എന്നും അദ്ദേഹം ബഹുമാനിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം എന്റെ വേദന പങ്കിടുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും പരേതനായ ആത്മാവിന്റെ ശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ദത്താത്രേയ ഹൊസബാളെ
ആർഎസ്എസ് സർകാര്യവാഹ്
Discussion about this post