ന്യൂദല്‍ഹി: ചത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. 11 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡ് ദന്തേവാഡ ജില്ലയിലെ അരൻപൂരിലാണ് ഭീകരാക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ ഐഇഡി ആക്രമണം നടത്തുകയായിരുന്നു.
പ്രദേശത്ത് സൈന്യം കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇവിടെ നിന്നും മടങ്ങുന്നതിനിടെ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ കുഴി ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കമ്യൂണിസ്റ്റ് ഭീകരാക്രമണത്തെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അപലപിച്ചു.ആക്രമണത്തിന് പിന്നിലെ കമ്യൂണിസ്റ്റ് ഭീകരരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ സംഭവം വളരെ ദുഃഖകരമാണ്. കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ നമ്മുടെ പോരാട്ടം അവസാന ഘട്ടത്തിലാണ്. ആസൂത്രിതമായി കമ്യൂണിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയും’ ഭൂപേഷ് ബാഗൽ പറഞ്ഞു.
Discussion about this post