ചെന്നൈ: തിരുവണ്ണാമലയിലെ അരുള്‍മിഗു അരുണാചലേശ്വര ക്ഷേത്രത്തില്‍ മദര്‍ തെരേസയുടെ ചിത്രം ആലേഖനം ചെയ്ത പാക്കറ്റുകളില്‍ വിഭൂതി വിതരണം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്ഷേത്രജീവനക്കാരെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് ജോയിന്റ് കമ്മീഷണര്‍ കുമരേശന്‍ ഉത്തരവിട്ടു.
ക്ഷേത്ര ഭരണസമിതിയുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് അര്‍ച്ചകരായ സോമനാഥനും മുത്തുകുമാരസാമിയുമാണ് വിഭൂതി പാക്കറ്റുകള്‍ വിതരണം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ആയിരക്കണക്കിന് ഭക്തര്‍ വന്നുചേരുന്ന ചിത്തിര മാസ ഉത്സവത്തിനിടയിലാണ് സംഭവം. വസ്ത്രനിര്‍മ്മാതാക്കളായ മാത്യു ഗാര്‍മെന്റ്സ് ക്ഷേത്രത്തിലേക്ക് അയച്ച ഭസ്മപാക്കറ്റുകളില്‍ ഒരു വശത്ത് മദര്‍ തെരേസയുടെ ചിത്രവും മറുവശത്ത് കമ്പനിയുടെ ലോഗോയും ആണ് ഉണ്ടായിരുന്നത്.
സംഘടിത മതപരിവര്‍ത്തനത്തിനുള്ള നീക്കമാണെന്ന ചൂണ്ടിക്കാട്ടി ഹിന്ദു മുന്നണി നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് അധികൃതര്‍ അന്വേഷണത്തിന് തുനിഞ്ഞത്.
Discussion about this post