ന്യൂദല്‍ഹി: മതപരിവര്‍ത്തന സംഘങ്ങളുടെ ദുഷിച്ച അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടുന്ന സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, കായിക യുവജനകാര്യ മന്ത്രി അനുരാഗ് സിങ് താക്കൂര്‍. എല്ലാ സഹോദരിമാരും പെണ്‍കുട്ടികളും ഈ സിനിമ കാണണമെന്നും താക്കൂര്‍ പറഞ്ഞു. ദ കേരളാ സ്റ്റോറി കണ്ടതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദ കേരള സ്റ്റോറിയിലൂടെ സത്യത്തെ തുറന്നുകാട്ടാനുള്ള ശ്രമമാണ് നടത്തിയത്. ഈ ചിത്രം ഇന്ത്യയില്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് അനുകൂലമായ അലയൊലികള്‍ സൃഷ്ടിക്കും. പ്രണയകെണിയില്‍പ്പെടുത്തി ഇന്ത്യയിലെ നിരപരാധികളായ പെണ്‍കുട്ടികളെ എങ്ങനെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന സത്യമാണ് ഈ സിനിമയിലൂടെ മുന്നിലെത്തുന്നത്. രാജ്യത്തിനെതിരെ വര്‍ഷങ്ങളായി നടക്കുന്ന ഗൂഢാലോചനയാണ് ഈ ചിത്രത്തിലൂടെ വെളിച്ചത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ആഗോളഭീകരതയുടെ അപകടകരമായ ഗൂഢാലോചന ഇന്ത്യയ്ക്കും ലോകത്തിനും ആദ്യമായി ഒരു സിനിമയിലൂടെ ധീരമായി കാണിച്ചുകൊടുത്തു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കോണ്‍ഗ്രസും ഇടതുപക്ഷവും രാജ്യത്തോട് നിഷേധിച്ചുകൊണ്ടിരുന്ന സത്യം ഇന്ന് നമ്മുടെ മുന്നില്‍ വന്നിരിക്കുന്നു. ഇത് വെറുമൊരു സിനിമ മാത്രമല്ല, ആഗോള ഭീകര സംഘടനയായ ഐഎസ്‌ഐഎസ് പോലുള്ള സംഘടനകളുടെ ഇന്ത്യയ്ക്കെതിരായ കുതന്ത്രങ്ങളെ തുറന്നുകാട്ടുന്ന ഒരു രേഖയാണ് ഇത്. തീവ്രവാദമെന്ന രാക്ഷസനില്‍ നിന്ന് നമ്മുടെ സഹോദരിമാരെയും പെണ്‍കുട്ടികളെയും എങ്ങനെ രക്ഷിക്കാമെന്ന് ഈ സിനിമ നമ്മെ പഠിപ്പിക്കുന്നു.
പ്രീണന രാഷ്ട്രീയത്തില്‍ മുഴുകിയ കോണ്‍ഗ്രസും ഇടതുപക്ഷവും പതിറ്റാണ്ടുകളായി കേരളത്തില്‍ നടക്കുന്ന ഭീകരവാദ ഗൂഢാലോചനകളെ പ്രതിരോധിക്കാന്‍ കുപ്രചരണങ്ങള്‍ നടത്തുകയും കോടതികളെ സമീപിക്കുകയും ചെയ്തു. ഇന്ത്യയിലെ നിരപരാധികളായ പെണ്‍കുട്ടികള്‍ക്കൊപ്പമാണോ നിലകൊള്ളുന്നതെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കണം. തീവ്രവാദ സംഘടനകളെ തുറന്നുകാട്ടാനുള്ള ഈ ശ്രമത്തെ അനുകൂലി ക്കുകയാണോ എതിര്‍ക്കുകയാണോ. ഭാവിയില്‍ ഇത്തരം റിക്രൂട്ട്മെന്റുകള്‍ ഉണ്ടാകുമോ. നമ്മുടെ പെണ്‍കുട്ടികള്‍ അതില്‍ കുടുങ്ങിപ്പോകണോ. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പെണ്‍കുട്ടികള്‍ക്കൊപ്പമാണോ, അതോ അവര്‍ക്കെതിരെയാണോ നില്‍ക്കുന്നത്.
മതപരിവര്‍ത്തനത്തിലൂടെ കേരളത്തിലെ നിരപരാധികളായ സഹോദരിമാരും പെണ്‍കുട്ടികളും തീവ്രവാദത്തിന്റെ ചെളിക്കുണ്ടിലേക്ക് വലിച്ചെറിയപ്പെട്ടു, ഇത് അവരുടെയും അവരുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും മാത്രമല്ല, ഈ രാജ്യത്തെ സ്‌നേഹിക്കുകയും തീവ്രവാദത്തിനെതിരെ പോരാടുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ കഥ കൂടിയാണ്. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ എങ്ങനെ വശീകരിക്കപ്പെടുകയും പ്രണയത്തിന്റെ വലയില്‍ കുടുങ്ങുകയും ഒരു തിരിച്ചുവരവില്ലാത്തിടത്ത് നിന്ന് അത്തരമൊരു പാതയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഈ സിനിമ വെളിച്ചം വീശുന്നു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തീവ്രവാദ ഗൂഢാലോചനകള്‍ മൂടിവെക്കുകയാണ്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തീവ്രവാദ സംഘടന കള്‍ക്കൊപ്പ മാണോയെന്നും അനുരാഗ് സിങ് താക്കൂര്‍ ചോദിച്ചു.
ദ കേരള സ്റ്റോറി നിരോധിച്ചതിലൂടെ പശ്ചിമബംഗാളിലെ സഹോദരിമാരോടും പെണ്‍മക്കളോടും മമത ബാനര്‍ജി അനീതി കാണിച്ചിരിക്കുകയാണ്. ബംഗാളില്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തത് നമ്മെ ലജ്ജിപ്പിക്കുന്നു. മമതയുടെ ഇത്തരം ചിന്തകള്‍ തീവ്രവാദികള്‍ക്ക് ശക്തി നല്‍കുന്നു. ഭീകരതയ്ക്കെതിരെ രാജ്യം മുഴുവന്‍ ഒന്നിക്കണം. തീവ്രവാദത്തിന് ഇരയായ കേരളത്തിലെ ഈ നിരപരാധികളായ പെണ്‍കുട്ടികളോടാണോ, തീവ്രവാദ സംഘടനകളോടാണോ മമതയുടെ അനുഭാവം എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇന്ന് രാജ്യം മുഴുവന്‍ അവരോട് ഒരേ സ്വരത്തില്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, തീവ്രവാദത്തെ കേന്ദ്രീകരിച്ചുള്ള ഈ സിനിമയില്‍ എന്താണ് അവര്‍ക്ക് ഇത്ര പ്രശ്നം.
ഈ സിനിമയെ അജണ്ടയായി, പ്രചാരണമായി കരുതുന്നവരോട്, തീവ്രവാദത്തിന്റെ വക്താക്കളോട്, ഇന്ന് രാജ്യത്തെ ഓരോ കുട്ടിയും നിങ്ങള്‍ മറച്ചുവെച്ച ദ കേരള സ്റ്റോറി അറിയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post