ഗുവാഹത്തി: കേരള സ്റ്റോറി എല്ലാ രക്ഷിതാക്കളും പെണ്‍മക്കള്‍ക്കൊപ്പം കാണണമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സിനിമ തടയുന്നതും വിലക്കുന്നതും ബഹിഷ്‌കരിക്കുന്നതുമൊക്കെ അനാവശ്യവും ദുരുദ്ദേശ്യപൂര്‍ണവുമായ തീരുമാനങ്ങളാണ്. ഇത് ഭീകരതയെ എതിര്‍ക്കുന്ന ചിത്രമാണ്, ഏതെങ്കിലും മതത്തെ എതിര്‍ക്കുന്നതല്ല, അദ്ദേഹം പറഞ്ഞു. കുടുംബത്തോടും സഹപ്രവര്‍ത്തകരോടുമൊപ്പം ഗുവാഹത്തിയില്‍ ദ് കേരള സ്റ്റോറി കണ്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post