ഭോപ്പാൽ: ക്ഷേത്രങ്ങളുടെ നിയന്ത്രണം ഭക്തർക്ക് വിട്ട് നൽകി മദ്ധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിശ്വാസികൾക്ക് നൽകിയ വാക്കാണ് ഇപ്പോൾ പാലിച്ചിരിക്കുന്നത്. സർക്കാർ തീരുമാനത്തിനാണ് ഇപ്പോൾ കാബിനറ്റ് അംഗീകാരം നൽകിയിരിക്കുന്നത്.
2023 ഏപ്രിലിൽ, ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ നിയന്ത്രണം ഇല്ലാതാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു . ഇതനുസരിച്ചാണ് പുതിയ തീരുമാനങ്ങൾ. ക്ഷേത്രഭൂമികൾ ലേലം ചെയ്യാൻ ഇനി പൂജാരികൾക്കാണ് അവകാശം . ഇതോടൊപ്പം സ്വകാര്യ ക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് മാന്യമായ ഓണറേറിയം നൽകുന്നതിനെ കുറിച്ചും എടുത്ത തീരുമാനങ്ങൾ കാബിനറ്റ് അംഗീകരിച്ചു.
സർക്കാർ പരിപാലിക്കുന്ന ക്ഷേത്രങ്ങളിൽ, കാർഷിക മേഖലയുള്ള ഭൂമിയിൽ നിന്നുള്ള വരുമാനം പൂജാരിമാർക്ക് നൽകും. ബാക്കിയുള്ള സ്ഥലം ലേലം ചെയ്ത് കൃഷിയിറക്കി അതിൽനിന്നുള്ള തുക ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. ക്ഷേത്രഭൂമി കയ്യേറ്റമുക്തമാക്കുന്നതിനുള്ള പ്രചാരണവും ആരംഭിക്കും . കഴിഞ്ഞ വർഷം പൂജാരിമാർക്ക് ഓണറേറിയം വർധിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. കൃഷിയോഗ്യമായ ഭൂമിയില്ലാത്ത ക്ഷേത്രങ്ങൾക്കോ പൂജാരിമാർക്കോ പ്രതിമാസം 5000 രൂപ വീതം നൽകുന്നുണ്ട്. 5 ഏക്കർ കൃഷിഭൂമിയുള്ള ക്ഷേത്രങ്ങൾക്കോ പൂജാരിമാർക്കോ പ്രതിമാസം 2,5000 രൂപ ലഭിക്കും. പാവപ്പെട്ട പൂജാരിമാരുടെ ഉപജീവനത്തിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ഈ തീരുമാനമെടുത്തത്.
Discussion about this post