ഉദയ്പൂര്‍: നാടിന്‍റെ പേരില്‍ ഒരു മരം പദ്ധതിയുമായി രാജസ്ഥാനില്‍ പര്യാവരണ്‍ പ്രവര്‍ത്തകര്‍. പ്രകൃതി സംരക്ഷണത്തിനായി സ്വയം പ്രേരണയോടെ മുന്നിട്ടിറങ്ങാനുള്ള ആഹ്വാനമാണ് പദ്ധതി ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കുന്നതെന്ന് പര്യാവരണ്‍ സംരക്ഷണം രാജസ്ഥാന്‍ ക്ഷേത്ര സംയോജകന്‍ വിനോദ് മെലന പറഞ്ഞു. ഉദയ്പൂരില്‍ ആര്‍എസ്എസ് ദ്വിതീയവര്‍ഷ(വിശേഷ) സംഘ ശിക്ഷാ വര്‍ഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുവീടാന്തരം കയറിയിറങ്ങി വിത്ത് വിതരണവും വൃക്ഷത്തൈ നടീലും മുന്നോട്ട് കൊണ്ടുപോകണമെന്ന് മെലന ആവശ്യപ്പെട്ടു. ഇതിനായുള്ള പരിശ്രമം സ്വന്തം വീട്ടില്‍ നിന്ന് ആരംഭിക്കണം. കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണം, ജലം സംരക്ഷിക്കണം, പ്ലാസ്റ്റിക് രഹിത നഗരങ്ങള്‍ നിര്‍മ്മിക്കണം, ഇതിനായി 2024 ജനുവരി 14 വരെ കാമ്പയിനില്‍ എല്ലാവരും അണിചേരണമെന്ന് അദ്ദേഹം പറഞ്ഞു.
വീട്ടിലേക്ക് വരുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും വിത്തുകള്‍ ശേഖരിച്ച് നട്ടുകൊണ്ട് ഈ പരിശ്രമങ്ങളില്‍ പങ്കാളികളാണം. മാറ്റി നടാന്‍ പാകമാകുമ്പോള്‍ പ്രദേശത്തിന് തണലായി അത് തെരുവോരത്തോ പാര്‍ക്കിലോ സ്ഥാപിക്കണം. ഓരോ വീട്ടിലും 10 വിത്തെങ്കിലും നടുക എന്നതാണ് ലക്ഷ്യം. ഒരു കുടുംബം കുറഞ്ഞത് 100 കുടുംബങ്ങളെയെങ്കിലും സമ്പര്‍ക്കം ചെയ്ത് ഈ പ്രവര്‍ത്തനത്തിന് ഗതിവേഗം കൂട്ടണം.
പൂന്തോട്ട പരിപാലനം വിഷാദരോഗങ്ങള്‍ക്കുള്‍പ്പെടെയുള്ള ശാസ്ത്രീയ പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. പിരിമുറുക്കം നീങ്ങി മനസ്സ് പ്രകൃതിക്കനുസരിച്ച് സഞ്ചരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം, വിനോദ് മെലന പറഞ്ഞു.
Discussion about this post