ശ്രീനഗര്‍: ബാരാമുള്ള ജില്ലയിലെ നാഗ്ബാല്‍ ചന്ദൂസ പ്രദേശത്തു ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരന്‍ ജമ്മു കശ്മീര്‍ പോലീസിന്റെ പിടിയിലായി. മുഹമ്മദ് അഷ്റഫ് മിര്‍ എന്നയാളാണ് പിടിയിലായത്. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് ഒരു ഗ്രനേഡും പോലീസ് കണ്ടെടുത്തു.
ഇയാള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട്, ആയുധ നിയമം എന്നിവ പ്രകാരം ചന്ദൂസ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാരാമുള്ളയിലെ നാഗ്ബാല്‍ ചന്ദൂസ ഗ്രാമത്തില്‍ ബാരാമുള്ള പോലീസിന്റെയും 52 രാഷ്ട്രീയ റൈഫിള്‍സിന്റെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് അറസ്റ്റ്.










