ജമ്മു: ഉത്സവാഘോഷങ്ങളില്‍ നിറഞ്ഞ് കശ്മീരിലെ ഖീര്‍ഭവാനി മന്ദിര്‍. ഖീര്‍ ഭവാനി ക്ഷേത്രം എന്നറിയപ്പെടുന്ന മാതാ രാഗ്‌നേയ ദേവി ക്ഷേത്രത്തിലേക്ക് താഴ് വരയില്‍ നിന്നടക്കം വലിയ ഭക്തജനത്തിരക്കാണ്. 26 ന് ആരംഭിച്ച ഖീര്‍ ഭവാനി മേളയിലേക്ക് ഭക്തര്‍ക്ക് എത്തിച്ചേരാന്‍ കശ്മീര്‍ ഭരണകൂടം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.
ജമ്മുവില്‍ നിന്ന് മാത്രം 107 പ്രത്യേക ബസുകള്‍ ഇതിനായി ഏര്‍പ്പെടുത്തിയിരുന്നു. സുഖപ്രദമായ താമസത്തിനായി ഗന്ദര്‍ബല്‍ ഭരണകൂടം. പോലീസ്, എന്‍ജിഒകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ സ്വന്തമായി സംവിധാനങ്ങളൊരുക്കി. ഭക്തര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പത്ത് അന്നദാനപ്പന്തലുകളും സജ്ജമാക്കി. ഉത്സവത്തിന്‍റെ പ്രധാനദിവസമായ ജ്യേഷ്ഠാ അഷ്ടമിയില്‍ 25,000 കശ്മീരി പണ്ഡിറ്റുകളും ഭക്തരും മാതാ ഖീര്‍ ഭവാനി ക്ഷേത്രം സന്ദര്‍ശിച്ചു.
സമാധാനത്തിന്‍റെ സൗഹാര്‍ദത്തിന്റെയും ഖീര്‍ ഭവാനി മേള കശ്മീരി പണ്ഡിറ്റ് സഹോദരിമാരുടെയും സഹോദരങ്ങളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ടില്ല ട്വീറ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മേള വിജയകരമായി പൂര്‍ത്തിയാക്കിയതിന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് സിഎപിഎഫ്, ജമ്മു കശ്മീര്‍ പോലീസ്, പ്രാദേശിക ഭരണകൂടം എന്നിവരെ അഭിനന്ദിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.




 
			















Discussion about this post