ഉജെയിനിലെ മാധവ സേവാന്യാസിൽ നടക്കുന്ന വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്‍റെ 3 ദിന കാര്യശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൃഷ്ടിയുടെ ആത്യന്തിക ലക്ഷ്യം പൂർണത കൈവരിക്കുക എന്നതാണ്. മനുഷ്യന് പൂർണതയിലേക്കുള്ള യാത്രയിൽ ലക്ഷ്യം അറിയേണ്ടത് അത്യാവശ്യമാണ്. ഭാരതീയ ചിന്തകൾ മാറിക്കൊണ്ടിരിക്കുന്നു, പക്ഷേ അതിന്‍റെ അടിസ്ഥാന ചൈതന്യം മാറ്റമില്ലാതെ തുടരുന്നു എന്നും അദ്ധേഹം സൂചിപ്പിച്ചു. ഭാരതിയ ജ്ഞാനപരമ്പരയെ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ രീതി രാജ്യത്ത് ഉണ്ടാവണമെന്നും അതാണ് NEP 2020 മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 400 വിദ്യാഭ്യാസ പ്രവർത്തകർ കാര്യശാലയിൽ പങ്കെടുക്കുന്നു. മദ്ധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ വകുപ്പ്, വിക്രം സർവ്വകലാശാല, ബോജ് ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കാര്യശാല സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ വികാസ കേന്ദ്രം ദേശിയ സെക്രട്ടറി ഡോ. അതുൽ കോതാരി. ജോ.സെക്രട്ടറി ശ്രീ എ വിനോദ്. ശ്രീ സുരേഷ് ഗുപ്ത തുടങ്ങിയവർ കാര്യശാലക്ക് നേതൃത്വം നല്കുന്നു.
















