ഭുവനേശ്വര്‍: ബാലാസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ഇനിയും തിരിച്ചറിയാതെ 101 മൃതദേഹങ്ങള്‍. ഒഡീഷയിലെ വിവിധ ആശുപത്രികളില്‍ ഇരുന്നൂറോളം പേര്‍ ഇപ്പോഴും ചികിത്സയിലാണെന്ന് കിഴക്കന്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ റിങ്കേഷ് റോയ് പറഞ്ഞു.
അപകടത്തില്‍ 1,100 പേര്‍ക്കാണ് പരിക്കേറ്റത്. അതില്‍ 900 പേരും ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഇരുന്നൂറോളം പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഭുവനേശ്വറില്‍ സൂക്ഷിച്ചിരിക്കുന്ന 193 മൃതദേഹങ്ങളില്‍ 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 55 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ 200ലധികം കോളുകള്‍ വന്നിട്ടുണ്ടെന്ന് ഭുവനേശ്വര്‍ കമ്മിഷണര്‍ വിജയ് അമൃത് കുലാംഗെ പറഞ്ഞു.
Discussion about this post