VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മണിപ്പൂരില്‍ കുക്കി ഭീകരര്‍ ആംബുലന്‍സിന് തീയിട്ട് മൂന്ന് പേരെ കൊന്നു; അക്രമങ്ങള്‍ക്ക് പിന്നിലെ വിദേശബന്ധം അന്വേഷിക്കണമെന്ന് ആവശ്യം

VSK Desk by VSK Desk
7 June, 2023
in ഭാരതം
Share
Tweet
SendTelegram

ഇംഫാല്‍: അക്രമങ്ങള്‍ തുടരുന്ന മണിപ്പൂരില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് തീയിട്ട് മെയ്തിയ വിഭാഗത്തിലെ മൂന്ന് പേരെ കൊന്നു. എട്ട് വയസുകാരനും അമ്മയും ബന്ധുവുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഐറോയിസെംബയിലാണ് സംഭവം. കുക്കി തീവ്രവാദികളുടെ വെടിവെയ്പ്പില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് റോഡില്‍ തടഞ്ഞ് തീവച്ചത്.  ടോണ്‍സിംഗ് ഹാംഗിംഗ് (8), അമ്മ മീന ഹാംഗിംഗ് (45), ബന്ധു ലിഡിയ ലോറെംബം (37) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയതായി അസം റൈഫിള്‍സ് വക്താവ് പറഞ്ഞു.

മണിപ്പൂരില്‍ പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെട്ട പത്ത് കുക്കി-ചിന്‍ എംഎല്‍എമാര്‍ക്ക് നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഇന്നലെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 16നകം എംഎല്‍എമാര്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്കണം.
അതിനിടെ മണിപ്പൂരിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വിദേശ പൗരന്മാരുടെ അനിയന്ത്രിതമായി കടന്നുവരവില്‍ അടിയന്തരമായി ഇടപെടണമെന്ന് നോര്‍ത്ത് ഈസ്റ്റ് ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫോറം (എന്‍ഇഐപിഎഫ്) കേന്ദ്രത്തോടും മണിപ്പൂര്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. പ്രദേശത്തിന്റെ ജനസംഖ്യാപരമായ സന്തുലനം തകര്‍ക്കുന്ന വിധത്തിലുള്ള കുടിയേറ്റമാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നതെന്ന് ഗുവാഹത്തിയിലെ ഭഗവതി പ്രസാദ് ബറുവ ഭവനില്‍ നടന്ന പ്രത്യേക എക്സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി.

എല്ലാ കുക്കികളും മ്യാന്‍മറില്‍ നിന്നുള്ളവരല്ല. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍, ഒരു വലിയ വിഭാഗം കുക്കികള്‍ മ്യാന്‍മറില്‍ നിന്ന് മണിപ്പൂരിലെ സംരക്ഷിത വനങ്ങളിലേക്ക് അതിക്രമിച്ച് കയറിയിട്ടുണ്ട്. ഇവരുടെ ജനസംഖ്യയില്‍ മുപ്പത് ശതമാനമാണ് വര്‍ധനയുണ്ടായത്.

ഈ മേഖലയിലേക്കുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ചും സര്‍ക്കാരും ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് യോഗം മുന്നറിയിപ്പ് നല്കി. നാര്‍ക്കോ ടെററിസത്തിന് അക്രമങ്ങളില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിനിടെ ലെയ്തന്‍പോക്പിയടക്കമുള്ള പ്രശ്‌നമേഖലകളില്‍ അക്രമത്തിനിരകളായവര്‍ക്കായി ആസാം റൈഫിള്‍സിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. ഇന്നലെ മാത്രം 834 പേരാണ് ക്യാമ്പില്‍ ചികിത്സ തേടിയെത്തിയതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഒരു സംഘം കുക്കി അനുകൂലികള്‍ ഇന്നലെ ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീടിനുമുന്നില്‍ പ്രതിഷേധിച്ചു.

Share1
Tweet
SendShareShare

Latest from this Category

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies