ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രയാത്രയ്ക്കുള്ള ഐ.ആര്‍.സി.ടി.സിയുടെ പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് തീവണ്ടി ജൂലായ് ഒന്നിന് പുറപ്പെടും.
ഹൈദരാബാദ്, ആഗ്ര, മധുര, വൈഷ്‌ണോദേവി, കട്ര, അമൃത്സര്‍, ഡല്‍ഹി എന്നിവിടങ്ങളിലൂടെയാണ് യാത്ര. ഇക്കണോമി ക്ലാസിന് 22350 രൂപയും കംഫര്‍ട്ട് ക്ലാസിന് 40380 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പ്രന്ത്രണ്ട് ദിവസമാണ് യാത്ര. കേരളത്തിലെ കൊച്ചുവേളിയിലാണ് പുറപ്പെടല്‍ കേന്ദ്രമുള്ളത്.
ട്രെയിനിലെ എല്ലാ കോച്ചുകളിലും സി.സി.ടി.വി. ഉള്‍പ്പടെയുള്ള സുരക്ഷ സംവിധാനങ്ങളും സഹായങ്ങള്‍ക്കായി ജീവനക്കാരുടെ സേവനവും സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സി. സൗകര്യവും ലഭ്യമാണ്.
രാത്രികളില്‍ ഹോട്ടലുകളിലായിരിക്കും താമസം. യാത്രക്കാര്‍ക്ക് വെജിറ്റേറിയന്‍ ദക്ഷിണേന്ത്യന്‍ ഭക്ഷണവും ഒരുക്കും. യാത്രയിലൂടനീളം സുരക്ഷ ഉദ്യോഗസ്ഥരുടെയും ടൂര്‍ ഗൈഡുമാരുടെയും സേവനവുമുണ്ടാവും.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടി റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് ഭാരത് ഗൗരവ്.
Discussion about this post